logo

Google Drive എത്തി






ഗൂഗിളിന്റെ  പുതിയ സംവിധാനമായ Google Drive  എത്തുന്നു ...April  24  ആം തിയതി ഔദ്യോഗികമായി  പ്രഖ്യാപിച്ച  കാര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍  വളരെ പ്രതീക്ഷയോടെയാണ്  ഈ പുതിയ സംവിധാനത്തെ  കാണുന്നത് . ഇവയാണ് പ്രധാന കാര്യങ്ങളായി ഗൂഗിള്‍ തന്നെ പറയുന്നത് ..

With Google Drive, you can:
  • Create and collaborate. Google Docs is built right into Google Drive, so you can work with others in real time on documents, spreadsheets and presentations. Once you choose to share content with others, you can add and reply to comments on anything (PDF, image, video file, etc.) and receive notifications when other people comment on shared items.
  • Store everything safely and access it anywhere (especially while on the go). All your stuff is just... there. You can access your stuff from anywhere—on the web, in your home, at the office, while running errands and from all of your devices. You can install Drive on your Mac or PC and can download the Drive app to your Android phone or tablet. We’re also working hard on a Drive app for your iOS devices. And regardless of platform, blind users can access Drive with a screen reader.
  • Search everything. Search by keyword and filter by file type, owner and more. Drive can even recognize text in scanned documents using Optical Character Recognition (OCR) technology. Let’s say you upload a scanned image of an old newspaper clipping. You can search for a word from the text of the actual article. We also use image recognition so that if you drag and drop photos from your Grand Canyon trip into Drive, you can later search for [grand canyon] and photos of its gorges should pop up. This technology is still in its early stages, and we expect it to get better over time.
You can get started with 5GB of storage for free—that’s enough to store the high-res photos of your trip to the Mt. Everest, scanned copies of your grandparents’ love letters or a career’s worth of business proposals, and still have space for the novel you’re working on. You can choose to upgrade to 25GB for $2.49/month, 100GB for $4.99/month or even 1TB for $49.99/month. When you upgrade to a paid account, your Gmail account storage will also expand to 25GB.


നമ്മുടെ  അക്കൗണ്ട്‌  ഇവിടെ ക്ലിക്ക് ചെയ്തു തുടങ്ങാം . അക്കൗണ്ട്‌ അനുവദിച്ചു കിട്ടിയില്ലെങ്കില്‍ അല്പം കാത്തിരിക്കേണ്ടി വരും . അതിനായി നോട്ടിഫിക്കേഷന്‍ ഓപ്ഷന്‍ ക്ലിക്ക് ചെയ്തു കാത്തിരിക്കാം
(ചിത്രം കാണുക )









സൈഡ് ബാറിലെ widget കളുടെ ഉള്ളടക്കം മധ്യത്തിലാക്കാം




സൈഡ് ബാറിലെ  വിട്ജെടു കളിലെ   ഉള്ളടക്കം മധ്യ ഭാഗത്തേക്ക് മാറ്റുന്നത് നമ്മുടെ ബ്ലോഗിന്റെ ഭംഗിക്ക് നല്ലതാണ് നമ്മള്‍ അലക്ഷ്യമായി ബ്ലോഗ്‌ കൈകാര്യം ചെയ്യുന്ന ആളാണ്‌ എന്ന ഒരു തോന്നല്‍ സൈഡ് ബാറിലെ വിട്ജെറ്റ്‌ കളുടെ  ക്രമമല്ലാത്ത ക്രമീകരണം വഴി ഉണ്ടാകാന്‍ സാധ്യതയുണ്ട് .:)


രണ്ടു  വിധത്തില്‍ ഇത് സാധ്യമാകും ..


ഒന്ന്  
 widget  എഡിറ്റ്‌ ചെയ്തു  താഴെ കാണുന്ന കോഡിന്റെ ഇടയില്‍ ചുവന്ന അക്ഷരങ്ങള്‍ കാണുന്നിടത്ത് വിട്ജെറ്റ്‌ കോഡുകള്‍ നല്‍കുക .ശേഷം സേവ് ചെയ്യുക

<div align="center">your widget code here </div>
രണ്ട്
എന്നാല്‍ ചില വിട്ജെറ്റ്‌ കല്‍ ഇപ്രകാരം മധ്യത്തില്‍ നല്‍കുവാന്‍ നേരിട്ട് സാധ്യമല്ല . കാരണം അവ കോഡ് നല്‍കി ചേര്‍ക്കുവാന്‍ കഴിയുന്നവയല്ല  .ഉദാഹരണത്തിന്  blogger button widget,  follower  widget , adsense etc.  അവ ടെമ്പ്ലേറ്റ്   എഡിറ്റ്‌ ചെയ്തു ക്രമീകരിക്കാം


അതിനായി ആദ്യം     blogger.com ഇല്‍ sign in ചെയ്യുക . Design ->Edit html-> ക്ലിക്ക്  ചെയ്യുക .Expand widget template ടിക്ക്  ചെയ്യുക
ശേഷം   എഡിറ്റ്‌  ചെയ്യേണ്ട  widget ന്റെ   widget id  കണ്ടു  പിടിക്കുക  . Ctrl+F കീകള്‍ ഒരുമിച്ചു അമര്‍ത്തുമ്പോള്‍ വരുന്ന ബോക്സില്‍  widget id എഴുതി സെര്‍ച്ച്‌   ചെയ്യുക .അപ്പോള്‍ ഏതാണ്ട് ഇത് പോലെ ലഭിക്കും. (ഇവിടെ  "adsense1"  എന്ന widget  ആണ് എഡിറ്റ്‌ ചെയ്തത് .)







ഇതില്‍  കാണുന്ന  <div class='widget-content'> എന്ന  ഭാഗം  താഴെ  കാണുന്ന   കോഡ്  കൂടി  കൂട്ടിച്ചേര്‍ത്തു  Save Template  ക്ലിക്ക് ചെയ്യുക .(ചിത്രം കാണുക )

<div class='widget-content' align='center'>


നഷ്ടമായ ബ്ലോഗിലെ പോസ്റ്റുകള്‍ വീണ്ടെടുക്കാം

ഒരു ഡയറി പോലെ  ബ്ലോഗ്‌ കൈകാര്യം ചെയ്യുന്ന നമുക്ക്  ബ്ലോഗ്ഗര്‍ നല്‍കുന്ന സേവന വ്യവസ്ഥകളുടെ ലംഘനമൊന്നും അത്ര കാര്യപ്പെട്ടതായി തോന്നാറില്ല . എന്നാല്‍ ബ്ലോഗ്‌ യാതൊരു മുന്നറിയിപ്പും കൂടാതെ ബ്ലോഗ്ഗര്‍ ഡിലീറ്റ് ചെയ്യുമ്പോള്‍ നഖം കടിക്കാന്‍ മാത്രമേ കഴിയൂ ..കഷ്ടപ്പെട്ട് നേടിയ ഇ മെയില്‍ , follower  വരിക്കാരൊക്കെ സ്വാഹ ... "ഇത് കേട്ടോ" എന്ന  ഈ ബ്ലോഗ്‌ അത്തരത്തില്‍ എനിക്ക് നഷ്ടമായതാണ് .


ഇനിയിപ്പോള്‍ അത് പറഞ്ഞിട്ടെന്തു കാര്യം ? കാര്യമുണ്ട് . നഷ്ടമായ ബ്ലോഗിലെ പോസ്റ്റുകള്‍ തിരിച്ചെടുക്കുവാന്‍ കഴിയും . അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക .

ശേഷം നമ്മുടെ നഷ്ടപ്പെട്ട ബ്ലോഗിന്റെ യു ആര്‍ എല്‍ ടൈപ്പ് ചെയ്യുക . സെര്‍ച്ച്‌  ചെയ്യുക . അപ്പോള്‍ കിട്ടുന്ന സെര്‍ച്ച്‌ റിസള്‍ട്ടുകളില്‍ വലതു വശത്തായി പ്രിവ്യു കാണുവാനുള്ള ഓപ്ഷന്‍ ഉണ്ട് . അവിടെ മൗസ്  പോയിന്റ്‌ ചെയ്യുമ്പോള്‍ പ്രിവ്യു ന്റെ  ഒപ്പം തന്നെ Cached  എന്ന് മുകളില്‍ കാണാം .




 അതില്‍ ക്ലിക്ക് ചെയ്‌താല്‍ നമ്മുടെ നഷ്ടമായ ബ്ലോഗിന്റെ പഴയ പതിപ്പ് കാണാം . പഴയ പോസ്റ്റുകള്‍ അടക്കം . ഓരോ പോസ്ടിന്റെയും തലക്കെട്ട്‌  വീണ്ടും  സെര്‍ച്ച്‌ ചെയ്തു അതാതു പോസ്റ്റുകളുടെ പ്രിവ്യു വിന്റെ മുകളില്‍ കാണുന്ന Cached   ക്ലിക്ക് ചെയ്‌താല്‍ പോസ്റ്റ്‌ മുഴുവനായി കാണാം .കമന്റ്‌ കളും കാണാം . അത് കോപ്പി ചെയ്തു അതേപടി തന്നെ പുതിയ ബ്ലോഗില്‍ കൊടുക്കാം .. ചിത്രങ്ങളും ലിങ്കുകളും സഹിതം കോപ്പി ചെയ്യാം  ( എംബെഡ്‌  വീഡിയോ മാത്രം കോപ്പി ആകില്ല )

ഇതാണ് അങ്ങനെ പരീക്ഷിച്ച നഷ്ടപ്പെട്ട ബ്ലോഗിന്റെ  പുതിയ പതിപ്പ് 

ബ്ലോഗിലെ ടെമ്പ്ലേറ്റ് ലെ അരികുകള്‍ വളക്കാം




നമ്മുടെ ബ്ലോഗ്‌ ടെമ്പ്ലേറ്റ്  ഡിസൈന്‍ ശ്രദ്ധിച്ചാല്‍ അവയുടെ പല ഭാഗങ്ങളും ചതുരാകൃതിയില്‍ ആണെന്ന് കാണാം . അവയുടെ നാല് മൂലകളും അല്പം വളച്ചാല്‍ അല്പം കൂടി ഭംഗി ലഭിക്കും എന്ന് കരുതുന്നവര്‍ക്ക് ഇത് ശ്രമിച്ചു നോക്കാം ...

ആദ്യം     blogger.com ഇല്‍ sign in ചെയ്യുക . Design ->Edit html-> ക്ലിക്ക്  ചെയ്യുക .
ശേഷം നമുക്ക് sidebar ന്റെ അറ്റമാണ് വളക്കേണ്ടത് എങ്കില്‍  Ctrl+F കീകള്‍ ഒരുമിച്ചു അമര്‍ത്തുമ്പോള്‍ വരുന്ന ബോക്സില്‍  sidebar  എന്ന് എഴുതി സെര്‍ച്ച്‌   ചെയ്യുക .അപ്പോള്‍ ഏതാണ്ട് ഇത് പോലെ ലഭിക്കും.





അല്ലെങ്കില്‍  border: എന്ന ഭാഗം വരുന്നത് വരെ സെര്‍ച്ച്‌ ചെയ്യുക

അതില്‍ താഴെ കാണുന്ന കോഡ് കൂടി കൂട്ടി ചേര്‍ക്കുക


border-radius: 10px 10px 10px 10px;

ചിത്രം കാണുക .




ശേഷം   
Save Template  ക്ലിക്ക് ചെയ്യുക .




ശ്രദ്ധിക്കേണ്ട പ്രധാന കാര്യം  നമ്മള്‍ ഏതു  ഭാഗമാണ് എഡിറ്റ്‌ ചെയ്യുവാന്‍ തിരഞ്ഞെടുക്കുന്നത് ആ ഭാഗത്തിന്റെ  border  code കണ്ടുപിടിക്കുക  എന്നതാണ് . അത്  സാധാരണ  border: എന്ന  രൂപത്തിലാണ്  കാണപ്പെടുക .  അത് കണ്ടുപിടിച്ചാല്‍ വളരെ എളുപ്പമായി .

സാധാരണ ടെമ്പ്ലേറ്റ്   ന്റെ   ഭാഗങ്ങള്‍ ഇവയാണ് .

#header    : ബ്ലോഗിന്റെ പേര്
#navmenu or #topmenu : മുകളില്‍ കാണാറുള്ള മെനു
#post                            :  പോസ്റ്റ്‌ എഴുതുന്ന ഭാഗം  
.post                             :പോസ്റ്റ്‌ എഴുതുന്ന ഭാഗം
#content-wrapper            :പോസ്റ്റ്‌ എഴുതുന്ന ഭാഗം +sidebar
#sidebar                        : sidebar
.sidebar                         :sidebar widget
#footer                          : താഴ്ഭാഗത്തുള്ള  widget
#comments                    :comments
.comments                     :comments

നമ്മുടെ ടെമ്പ്ലേറ്റ് നിര്‍മാതാക്കള്‍ അവര്‍ക്ക് ഇഷ്ടമുള്ള ചില പേരുകള്‍ കൊടുക്കുമെങ്കിലും പൊതുവായി ഉപയോഗിക്കുന്നവ ഇവയാണ് ..:)





ബ്ലോഗില്‍ വിവിധ ലിങ്കുകള്‍ പ്രദര്‍ശിപ്പിക്കുന്ന ആകര്‍ഷകമായ  വിവിധ ടോപ്‌ മെനു ബാറുകള്‍ നമ്മള്‍ ബ്ലോഗുകളില്‍ കണ്ടിട്ടുണ്ട് . അത്തരത്തില്‍ ഒന്ന് നമ്മുടെ ബ്ലോഗില്‍ നല്‍കുകയും അവ വിവിധ കളറുകള്‍ നല്‍കി ആകര്‍ഷകമാക്കുകയും ചെയ്യുന്നത്. ഇവിടെ  ഈ  ബ്ലോഗില്‍ ഉപയോഗിച്ചിരിക്കുന്ന മെനുവില്‍  നല്‍കിയിട്ടുള്ള ചില കാര്യങ്ങള്‍ വിവരിക്കാം







Google +1 Button , Google+ Badge എന്നിവ ഇപ്പോള്‍ ബ്ലോഗില്‍ നേരിട്ട് നല്‍കാം



Google +1 Button , Google+ Badge എന്നിവ ഇപ്പോള്‍ ബ്ലോഗില്‍ നേരിട്ട് നല്‍കാം .



അതിനായി Design-> add aGadget ക്ലിക്ക്  ചെയ്യുക  . അപ്പോള്‍  ഇപ്രകാരം  കാണാം


ഇവ രണ്ടും നമ്മുടെ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് കളര്‍ അനുസരിച്ച്  എഡിറ്റ്‌ ചെയ്തു ചേര്‍ക്കാം .


ഗൂഗിള്‍ ബാഡ്ജു ചേര്‍ക്കുമ്പോള്‍ നമ്മുടെ ഗൂഗിള്‍ പ്ലസ്‌  പ്രൊഫൈല്‍ യു ആര്‍  എല്‍ (URL) ഉള്ള 21  അക്ക നമ്പര്‍ കൂടി ചേര്‍ക്കണം .

ചിത്രത്തില്‍  കാണുക  

ചിത്രത്തില്‍ കാണുന്നത് പോലെ താങ്കളുടെ  ഗൂഗിള്‍ പ്രൊഫൈല്‍ നമ്പര്‍ ചേര്‍ക്കുക 








ബ്ലോഗ്‌ പോസ്റ്റില്‍ അല്‍പ ഭാഗം ഹൈ ലൈറ്റ് ചെയ്യാം (blockquote)

 നമ്മുടെ ബ്ലോഗ്‌ പോസ്റ്റ്‌  പലപ്പോഴും നീണ്ടു പോകുകയും അത് ഒറ്റ നോട്ടത്തില്‍ വായനക്കാര്‍ക്ക് വായിക്കുവാന്‍ താല്പര്യം കുറക്കുകയും ചെയ്യും . ഈ താല്പര്യക്കുറവിനെ മറികടക്കുവാന്‍ പോസ്റ്റില്‍ വിഷയവുമായി ബന്ധമുള്ള ചിത്രങ്ങള്‍ ക്രമീകരിച്ചും , പോസ്റ്റിലെ ചില ഭാഗങ്ങള്‍ ഹൈ ലൈറ്റ് ചെയ്തും  ശ്രമിക്കാവുന്നതാണ് .

പോസ്റ്റിലെ ചില ഭാഗങ്ങള്‍  ഹൈ ലൈറ്റ്  ചെയ്യുവാന്‍ ബ്ലോഗ്ഗര്‍ തന്നെ നല്‍കിയിട്ടുള്ള ഒരു സംവിധാനമാണ് Blockquote  .നമുക്കാവശ്യമുള്ള ഭാഗങ്ങള്‍ സെലക്ട്‌ ചെയ്ത ശേഷം പോസ്റ്റ്‌ എഡിറ്റര്‍ ഇല്‍  Blockquote   അടയാളത്തില്‍ ക്ലിക്ക് ചെയ്‌താല്‍ മതിയാവും .
(ചിത്രത്തില്‍ കാണുക )
Blockquote രൂപം   മാറ്റുന്നത് എങ്ങനെ?

ഓരോ ബ്ലോഗ്‌ ടെമ്പ്ലേറ്റ് ലും  വ്യത്യസ്ത രീതിയിലാണ്  Blockquote    കാണപ്പെടുന്നത് . അത് നമുക്ക്  നമ്മുടെതായ രൂപത്തിലേക്ക് മാറ്റുവാന്‍ കഴിയും .

( ഇപ്പോള്‍ താങ്കള്‍ വായിക്കുന്ന ഈ പാരഗ്രാഫിന്റെ
പശ്ചാത്തലമാണ് ഈ ബ്ലോഗില്‍ ഉപയോഗിക്കുന്ന Blockquote . )
ഇത് പോലെ നമ്മുടെ ബ്ലോഗിന്റെ 
Blockquote വളരെ എളുപ്പത്തില്‍ ആകര്‍ഷകമാക്കി നല്‍കാം . അതിനായി ആദ്യം     blogger.com ഇല്‍ sign in ചെയ്യുക . Design ->Edit html-> ക്ലിക്ക്  ചെയ്യുക . ശേഷം Blockquote  എന്ന കോഡ് സെര്‍ച്ച്‌ ചെയ്യുക.
(use (Ctrl +F)
keys )
 . ആ കോഡില്‍ ആവശ്യമായ മാറ്റങ്ങള്‍ നല്‍കി Save Template ക്ലിക്ക്   ചെയ്യുക . 

 ഒരു ഉദാഹരണം കാണുക :


 മുകളിലെ ചിത്രത്തില്‍ കാണുന്ന  ഈ കോഡ് ഉപയോഗിക്കുമ്പോള്‍ (നമ്മള്‍  ഹൈ ലൈറ്റ്   ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന ഭാഗം സെലക്ട്‌ ചെയ്തു പോസ്റ്റ്‌ എഡിറ്റര്‍ ഇല്‍  Blockquote   അടയാളത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍  )ഇപ്പോള്‍ ഈ വായിക്കുന്ന പാരഗ്രാഫിന്റെ പശ്ചാത്തലം ലഭിക്കും .

 Blockquote  കോഡിന്റെ   പ്രധാനമായും ഭാഗങ്ങളാണ് ചേഞ്ച്‌ ചെയ്യുന്നത് ഉചിതം .
 (ചുവന്ന അക്ഷരത്തില്‍ കാണുന്നവ ചേഞ്ച്‌ ചെയ്യുക )

border: 1px solid #8D8761;                :പശ്ചാത്തലത്തിന്റെ border
background-color: #DED9BA;           :പശ്ചാത്തലത്തിന്റെ color
font-size: 15px;                                    :Blockquote  ന്റെ  അക്ഷര വലുപ്പം
 font-style: normal;                               :അക്ഷരങ്ങളുടെ രൂപം (bold ,italic എന്നിങ്ങനെയും മാറ്റാം )


ബ്ലോഗ്‌ ടെമ്പ്ലേറ്റ് ന്റെ color  അനുസരിച്ച് നമ്മുടെ ടെമ്പ്ലേറ്റ് ന്റെ Blockquote  മനോഹരമാക്കുന്നത് ബ്ലോഗിന്റെ സൌന്ദര്യത്തിനും ബ്ലോഗ്‌ പോസ്റ്റുകള്‍ മടുപ്പില്ലാതെ വായിക്കുന്നതിനും നന്നായിരിക്കും .

Test Footer 2

 

Followers

Powered by Blogger.