ആവശ്യമുണ്ട് ...
കണ്ണൂരില്‍ മെയ് ഇരുപത്തൊന്നിനു
'ഡാങ്കെ ഫാന്‍സ് ' ജില്ലാ ഘടകംസംഘടിപ്പിക്കുന്ന പ്രതിഷേധനാടകം
ഏറ്റെടുത്തു വിജയിപ്പിക്കുവാന്‍ 'ഇവെന്റ്റ് മാനേജ്‌മന്റ്' സഹായം ആവശ്യമുണ്ട് .
കൊട്ടേഷന്‍ സംഘങ്ങള്‍ക്ക് മുന്ഗണന . പ്രതിഷേധം കണ്ടു കേരളത്തിലെ പൊതു ജനങ്ങളും മാധ്യമങ്ങളും ഞെട്ടണം .
മേലില്‍ ഒരുത്തനും പ്രതികരിക്കരുത് പണം പ്രശ്നമേ അല്ല .
ഫേസ് ബുക്കിലും സുഹൃത്തുക്കളെ തരം തിരിക്കാം
ഫേസ് ബുക്ക് , ഗൂഗിള്‍ പ്ലസ് ,ട്വിറ്റെര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ ബ്ലോഗ് എഴുത്തുകാര്‍ക്ക് വളരെ സഹായകമാണ് .. ഏതെങ്കിലും ഒന്നില്‍ മാത്രം സജീവമായി ഇടപെടുന്നത് സമയ നഷ്ടം ഉണ്ടാക്കുന്ന പരിപാടിയാണ് . അത് കൊണ്ട് തന്നെ ഗൂഗിള്‍ പ്ലസ് ഉപയോഗിക്കുമ്പോള്‍ 'circle' സംവിധാനം ഉപയോഗിച്ചും ട്വിറ്റെര്‍ ഉപയോഗിക്കുമ്പോള്‍ 'lists' സംവിധാനം ഉപയോഗിച്ചും നമുക്ക് ആവശ്യമുള്ള ആളുകളുടെ അപ്പ് ഡേറ്റ് കല്‍ മാത്രം പരിശോധിക്കുവാനും അത് വഴി എല്ലാ സുഹൃത്തുക്കളുടെയും അപ്പ് ഡേറ്റ് കല്‍ വായിക്കുമ്പോള്‍ ഉണ്ടാകുന്ന (സ്വാഭാവികമായും എല്ലാം ഒന്ന് ഓടിച്ചു നോക്കുക നമ്മുടെ സ്വഭാവമാണ് എങ്കില്‍ ) സമയ നഷ്ടം ഒഴിവാക്കാം .
ഗൂഗിള്‍ ബസ് നിര്‍ത്തിയ ശേഷം ഫേസ് ബുക്കില്‍ ഒരു ഇരച്ചു കേറ്റം അനുഭവപ്പെടുന്നുണ്ട് . ആദ്യം എന്ത് ചെയ്യണം ?എവിടെ തുടങ്ങണം? എന്നൊക്കെ കരുതി അറച്ചു നില്‍ക്കുന്നവരെ ഏതെങ്കിലും ഗ്രൂപ്പില്‍ ചേര്‍ത്ത് വിട്ടാല്‍ മതി . പിന്നെ ഗ്രൂപ്പുകള്‍ അവരെ കൈകാര്യം ചെയ്തു വിട്ടോളും . :)
ഗ്രൂപ്പ് നോട്ടിഫികെഷന്‍ നോക്കി ഗ്രൂപ്പുകള്‍ മാറി മാറി കേറി അവസാനം ഫേസ് ബുക്കില്‍ നിന്നും ഇറങ്ങാന്‍ നല്ല നേരം നോക്കേണ്ട അവസ്ഥ പിടി പെട്ടിരിക്കുന്നു ...!!!
ഫേസ് ബുക്ക് ഓപ്പണ്‍ ചെയ്യുമ്പോള്‍ തന്നെ നോട്ടിഫികെഷന്‍ പലപ്പോഴും 99 ഇല്‍ അധികം ആയി കാണുമ്പോള്‍ തന്നെ മടുപ്പ് തോന്നും . വളരെ പ്രധാനപ്പെട്ട നോട്ടിഫികെഷനുകള്‍ മാത്രം കിട്ടുവാന്‍ പ്രത്യേകിച്ച് വഴിയും ഇല്ല . എത്ര കുറച്ചാലും അത് വര്‍ദ്ധിച്ചു കൊണ്ടേ ഇരിക്കും . നമ്മള്‍ ആഗ്രഹിക്കാതെ തന്നെ നമ്മളെ ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നതാണ് പ്രശ്നമാകുന്നത് ...എന്നാല്‍ ചേര്‍ക്കപ്പെടുന്ന ഗ്രൂപ്പുകളില്‍ നമുക്ക് ചിലപ്പോള്‍ മാത്രമോ ,ചില പോസ്റ്റുകളില്‍ മാത്രമോ ആയിരിക്കും താല്പര്യം ഉണ്ടാവുക . ഗൂഗിള്‍ പോലെ, ട്വിറ്റെര്‍ പോലെ ഫേസ് ബൂകിലും നമ്മള്‍ക്ക് ഒരു പ്രത്യേക Interest List ഉണ്ടാക്കി അതില്‍ ഉള്ള ആളുകളുടെ അപ്പ് ഡേറ്റ് കല്‍ മാത്രം കാണുന്ന സംവിധാനം ഉണ്ടാക്കുകയാണ് ഒരു പോം വഴി കാണുന്നത് ..
അതിനായി നമുക്ക് താല്പര്യമുള്ള ഒരു വ്യക്തിയുടെ പ്രൊഫൈലില്‍ പോകുക .
ശേഷം താഴെ കാണുന്ന ചിത്രങ്ങളില്‍ കാണുന്നത് പോലെ ചെയ്യുക .
Add to Interest Lists ക്ലിക്ക് ചെയ്യുക
പുതിയ ലിസ്റ്റ് ഉണ്ടാക്കുവാന്‍+New listക്ലിക്ക് ചെയ്യുക
ലിസ്ടിനു ഒരു പേര് നല്‍കുകയും അത് ' Only Me' ആക്കി വെക്കുകയും ചെയ്യുക ...;)
നമ്മുടെ പ്രൊഫൈല്‍ പേജില്‍ ഇടതു വശത്തായി താഴെയായി 'INTERESTS '
എന്ന തലക്കെട്ടിനു താഴെ ഈ ലിസ്റ്റ് കാണാം .അതില്‍ ക്ലിക്ക് ചെയ്യുക .
വളരെ എളുപ്പത്തില്‍ ആളുകളെ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിയും .
(ചിത്രം കാണുക .)
ലിസ്റ്റില്‍ ചേര്‍ക്കപ്പെട്ട ആളുകളുടെ ഏതു വിധത്തിലുള്ള അപ്പ് ഡേറ്റ് കല്‍ ആണ് നമുക്ക് കാണേണ്ടത് എന്ന് നമുക്ക് തിരഞ്ഞെടുക്കുവാനുള്ള സംവിധാനവും ഉണ്ട് .(ചിത്രം കാണുക )
ഇത് പോലെ ഒന്നിലധികം ലിസ്റ്റുകള്‍ ഉണ്ടാക്കാന്‍ കഴിയും . അതിനുള്ള ഓപ്ഷന്‍ ഓരോ സുഹൃത്തിന്റെയും പ്രൊഫൈല്‍ പേജില്‍ ഉണ്ട് ..
അല്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്താലും മതി
അല്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്താലും മതി
ഇനി മുതല്‍ ഫേസ് ബുക്കില്‍ കയറുമ്പോള്‍ നോടിഫികെഷനുകള്‍ അവഗണിക്കാം . പകരം
ഒരു ലിസ്റ്റ് ഉണ്ടാക്കി പ്രധാനപ്പെട്ട ആളുകളുടെ
അപ്പ് ഡേറ്റ് കല്‍ മാത്രം കണ്ടു പ്രതികരിച്ചു ഫേസ് ബുക്കില്‍ നിന്നും ഇറങ്ങാം .
ശ്രമിച്ചു .നോക്കൂ .. സമയം ലാഭിക്കാന്‍ കഴിയും .
Google Drive എത്തി
ഗൂഗിളിന്റെ പുതിയ സംവിധാനമായ Google Drive എത്തുന്നു ...April 24 ആം തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ച കാര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ വളരെ പ്രതീക്ഷയോടെയാണ് ഈ പുതിയ സംവിധാനത്തെ കാണുന്നത് . ഇവയാണ് പ്രധാന കാര്യങ്ങളായി ഗൂഗിള്‍ തന്നെ പറയുന്നത് ..
With Google Drive, you can:
- Create and collaborate. Google Docs is built right into Google Drive, so you can work with others in real time on documents, spreadsheets and presentations. Once you choose to share content with others, you can add and reply to comments on anything (PDF, image, video file, etc.) and receive notifications when other people comment on shared items.
- Store everything safely and access it anywhere (especially while on the go). All your stuff is just... there. You can access your stuff from anywhere—on the web, in your home, at the office, while running errands and from all of your devices. You can install Drive on your Mac or PC and can download the Drive app to your Android phone or tablet. We’re also working hard on a Drive app for your iOS devices. And regardless of platform, blind users can access Drive with a screen reader.
- Search everything. Search by keyword and filter by file type, owner and more. Drive can even recognize text in scanned documents using Optical Character Recognition (OCR) technology. Let’s say you upload a scanned image of an old newspaper clipping. You can search for a word from the text of the actual article. We also use image recognition so that if you drag and drop photos from your Grand Canyon trip into Drive, you can later search for [grand canyon] and photos of its gorges should pop up. This technology is still in its early stages, and we expect it to get better over time.
നമ്മുടെ അക്കൗണ്ട് ഇവിടെ ക്ലിക്ക് ചെയ്തു തുടങ്ങാം . അക്കൗണ്ട് അനുവദിച്ചു കിട്ടിയില്ലെങ്കില്‍ അല്പം കാത്തിരിക്കേണ്ടി വരും . അതിനായി നോട്ടിഫിക്കേഷന്‍ ഓപ്ഷന്‍ ക്ലിക്ക് ചെയ്തു കാത്തിരിക്കാം
(ചിത്രം കാണുക )സൈഡ് ബാറിലെ widget കളുടെ ഉള്ളടക്കം മധ്യത്തിലാക്കാം
സൈഡ് ബാറിലെ വിട്ജെടു കളിലെ ഉള്ളടക്കം മധ്യ ഭാഗത്തേക്ക് മാറ്റുന്നത് നമ്മുടെ ബ്ലോഗിന്റെ ഭംഗിക്ക് നല്ലതാണ് നമ്മള്‍ അലക്ഷ്യമായി ബ്ലോഗ് കൈകാര്യം ചെയ്യുന്ന ആളാണ് എന്ന ഒരു തോന്നല്‍ സൈഡ് ബാറിലെ വിട്ജെറ്റ് കളുടെ ക്രമമല്ലാത്ത ക്രമീകരണം വഴി ഉണ്ടാകാന്‍ സാധ്യതയുണ്ട് .:)
രണ്ടു വിധത്തില്‍ ഇത് സാധ്യമാകും ..
ഒന്ന്
widget എഡിറ്റ് ചെയ്തു താഴെ കാണുന്ന കോഡിന്റെ ഇടയില്‍ ചുവന്ന അക്ഷരങ്ങള്‍ കാണുന്നിടത്ത് വിട്ജെറ്റ് കോഡുകള്‍ നല്‍കുക .ശേഷം സേവ് ചെയ്യുക
<div align="center">your widget code here </div>
രണ്ട് എന്നാല്‍ ചില വിട്ജെറ്റ് കല്‍ ഇപ്രകാരം മധ്യത്തില്‍ നല്‍കുവാന്‍ നേരിട്ട് സാധ്യമല്ല . കാരണം അവ കോഡ് നല്‍കി ചേര്‍ക്കുവാന്‍ കഴിയുന്നവയല്ല .ഉദാഹരണത്തിന് blogger button widget, follower widget , adsense etc. അവ ടെമ്പ്ലേറ്റ് എഡിറ്റ് ചെയ്തു ക്രമീകരിക്കാം
അതിനായി ആദ്യം blogger.com ഇല്‍ sign in ചെയ്യുക . Design ->Edit html-> ക്ലിക്ക് ചെയ്യുക .Expand widget template ടിക്ക് ചെയ്യുക
ശേഷം എഡിറ്റ് ചെയ്യേണ്ട widget ന്റെ widget id കണ്ടു പിടിക്കുക . Ctrl+F കീകള്‍ ഒരുമിച്ചു അമര്‍ത്തുമ്പോള്‍ വരുന്ന ബോക്സില്‍ widget id എഴുതി സെര്‍ച്ച് ചെയ്യുക .അപ്പോള്‍ ഏതാണ്ട് ഇത് പോലെ ലഭിക്കും. (ഇവിടെ "adsense1" എന്ന widget ആണ് എഡിറ്റ് ചെയ്തത് .)
ഇതില്‍ കാണുന്ന <div class='widget-content'> എന്ന ഭാഗം താഴെ കാണുന്ന കോഡ് കൂടി കൂട്ടിച്ചേര്‍ത്തു Save Template ക്ലിക്ക് ചെയ്യുക .(ചിത്രം കാണുക )
<div class='widget-content' align='center'>
നഷ്ടമായ ബ്ലോഗിലെ പോസ്റ്റുകള്‍ വീണ്ടെടുക്കാം
ഒരു ഡയറി പോലെ ബ്ലോഗ് കൈകാര്യം ചെയ്യുന്ന നമുക്ക് ബ്ലോഗ്ഗര്‍ നല്‍കുന്ന സേവന വ്യവസ്ഥകളുടെ ലംഘനമൊന്നും അത്ര കാര്യപ്പെട്ടതായി തോന്നാറില്ല . എന്നാല്‍ ബ്ലോഗ് യാതൊരു മുന്നറിയിപ്പും കൂടാതെ ബ്ലോഗ്ഗര്‍ ഡിലീറ്റ് ചെയ്യുമ്പോള്‍ നഖം കടിക്കാന്‍ മാത്രമേ കഴിയൂ ..കഷ്ടപ്പെട്ട് നേടിയ ഇ മെയില്‍ , follower വരിക്കാരൊക്കെ സ്വാഹ ... "ഇത് കേട്ടോ" എന്ന ഈ ബ്ലോഗ് അത്തരത്തില്‍ എനിക്ക് നഷ്ടമായതാണ് .
ഇനിയിപ്പോള്‍ അത് പറഞ്ഞിട്ടെന്തു കാര്യം ? കാര്യമുണ്ട് . നഷ്ടമായ ബ്ലോഗിലെ പോസ്റ്റുകള്‍ തിരിച്ചെടുക്കുവാന്‍ കഴിയും . അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക .
ശേഷം നമ്മുടെ നഷ്ടപ്പെട്ട ബ്ലോഗിന്റെ യു ആര്‍ എല്‍ ടൈപ്പ് ചെയ്യുക . സെര്‍ച്ച് ചെയ്യുക . അപ്പോള്‍ കിട്ടുന്ന സെര്‍ച്ച് റിസള്‍ട്ടുകളില്‍ വലതു വശത്തായി പ്രിവ്യു കാണുവാനുള്ള ഓപ്ഷന്‍ ഉണ്ട് . അവിടെ മൗസ് പോയിന്റ് ചെയ്യുമ്പോള്‍ പ്രിവ്യു ന്റെ ഒപ്പം തന്നെ Cached എന്ന് മുകളില്‍ കാണാം .
അതില്‍ ക്ലിക്ക് ചെയ്‌താല്‍ നമ്മുടെ നഷ്ടമായ ബ്ലോഗിന്റെ പഴയ പതിപ്പ് കാണാം . പഴയ പോസ്റ്റുകള്‍ അടക്കം . ഓരോ പോസ്ടിന്റെയും തലക്കെട്ട് വീണ്ടും സെര്‍ച്ച് ചെയ്തു അതാതു പോസ്റ്റുകളുടെ പ്രിവ്യു വിന്റെ മുകളില്‍ കാണുന്ന Cached ക്ലിക്ക് ചെയ്‌താല്‍ പോസ്റ്റ് മുഴുവനായി കാണാം .കമന്റ് കളും കാണാം . അത് കോപ്പി ചെയ്തു അതേപടി തന്നെ പുതിയ ബ്ലോഗില്‍ കൊടുക്കാം .. ചിത്രങ്ങളും ലിങ്കുകളും സഹിതം കോപ്പി ചെയ്യാം ( എംബെഡ് വീഡിയോ മാത്രം കോപ്പി ആകില്ല )
ഇതാണ് അങ്ങനെ പരീക്ഷിച്ച നഷ്ടപ്പെട്ട ബ്ലോഗിന്റെ പുതിയ പതിപ്പ്
ഇനിയിപ്പോള്‍ അത് പറഞ്ഞിട്ടെന്തു കാര്യം ? കാര്യമുണ്ട് . നഷ്ടമായ ബ്ലോഗിലെ പോസ്റ്റുകള്‍ തിരിച്ചെടുക്കുവാന്‍ കഴിയും . അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക .
ശേഷം നമ്മുടെ നഷ്ടപ്പെട്ട ബ്ലോഗിന്റെ യു ആര്‍ എല്‍ ടൈപ്പ് ചെയ്യുക . സെര്‍ച്ച് ചെയ്യുക . അപ്പോള്‍ കിട്ടുന്ന സെര്‍ച്ച് റിസള്‍ട്ടുകളില്‍ വലതു വശത്തായി പ്രിവ്യു കാണുവാനുള്ള ഓപ്ഷന്‍ ഉണ്ട് . അവിടെ മൗസ് പോയിന്റ് ചെയ്യുമ്പോള്‍ പ്രിവ്യു ന്റെ ഒപ്പം തന്നെ Cached എന്ന് മുകളില്‍ കാണാം .
അതില്‍ ക്ലിക്ക് ചെയ്‌താല്‍ നമ്മുടെ നഷ്ടമായ ബ്ലോഗിന്റെ പഴയ പതിപ്പ് കാണാം . പഴയ പോസ്റ്റുകള്‍ അടക്കം . ഓരോ പോസ്ടിന്റെയും തലക്കെട്ട് വീണ്ടും സെര്‍ച്ച് ചെയ്തു അതാതു പോസ്റ്റുകളുടെ പ്രിവ്യു വിന്റെ മുകളില്‍ കാണുന്ന Cached ക്ലിക്ക് ചെയ്‌താല്‍ പോസ്റ്റ് മുഴുവനായി കാണാം .കമന്റ് കളും കാണാം . അത് കോപ്പി ചെയ്തു അതേപടി തന്നെ പുതിയ ബ്ലോഗില്‍ കൊടുക്കാം .. ചിത്രങ്ങളും ലിങ്കുകളും സഹിതം കോപ്പി ചെയ്യാം ( എംബെഡ് വീഡിയോ മാത്രം കോപ്പി ആകില്ല )
ഇതാണ് അങ്ങനെ പരീക്ഷിച്ച നഷ്ടപ്പെട്ട ബ്ലോഗിന്റെ പുതിയ പതിപ്പ്
ബ്ലോഗിലെ ടെമ്പ്ലേറ്റ് ലെ അരികുകള്‍ വളക്കാം
നമ്മുടെ ബ്ലോഗ് ടെമ്പ്ലേറ്റ് ഡിസൈന്‍ ശ്രദ്ധിച്ചാല്‍ അവയുടെ പല ഭാഗങ്ങളും ചതുരാകൃതിയില്‍ ആണെന്ന് കാണാം . അവയുടെ നാല് മൂലകളും അല്പം വളച്ചാല്‍ അല്പം കൂടി ഭംഗി ലഭിക്കും എന്ന് കരുതുന്നവര്‍ക്ക് ഇത് ശ്രമിച്ചു നോക്കാം ...
ആദ്യം blogger.com ഇല്‍ sign in ചെയ്യുക . Design ->Edit html-> ക്ലിക്ക് ചെയ്യുക .
ശേഷം നമുക്ക് sidebar ന്റെ അറ്റമാണ് വളക്കേണ്ടത് എങ്കില്‍ Ctrl+F കീകള്‍ ഒരുമിച്ചു അമര്‍ത്തുമ്പോള്‍ വരുന്ന ബോക്സില്‍ sidebar എന്ന് എഴുതി സെര്‍ച്ച് ചെയ്യുക .അപ്പോള്‍ ഏതാണ്ട് ഇത് പോലെ ലഭിക്കും.
അല്ലെങ്കില്‍ border: എന്ന ഭാഗം വരുന്നത് വരെ സെര്‍ച്ച് ചെയ്യുക
അതില്‍ താഴെ കാണുന്ന കോഡ് കൂടി കൂട്ടി ചേര്‍ക്കുക
border-radius: 10px 10px 10px 10px;
ചിത്രം കാണുക .
ശേഷം
Save Template ക്ലിക്ക് ചെയ്യുക .
ശ്രദ്ധിക്കേണ്ട പ്രധാന കാര്യം നമ്മള്‍ ഏതു ഭാഗമാണ് എഡിറ്റ് ചെയ്യുവാന്‍ തിരഞ്ഞെടുക്കുന്നത് ആ ഭാഗത്തിന്റെ border code കണ്ടുപിടിക്കുക എന്നതാണ് . അത് സാധാരണ border: എന്ന രൂപത്തിലാണ് കാണപ്പെടുക . അത് കണ്ടുപിടിച്ചാല്‍ വളരെ എളുപ്പമായി .
സാധാരണ ടെമ്പ്ലേറ്റ് ന്റെ ഭാഗങ്ങള്‍ ഇവയാണ് .
#header : ബ്ലോഗിന്റെ പേര്
#navmenu or #topmenu : മുകളില്‍ കാണാറുള്ള മെനു
#post : പോസ്റ്റ് എഴുതുന്ന ഭാഗം
.post :പോസ്റ്റ് എഴുതുന്ന ഭാഗം
#content-wrapper :പോസ്റ്റ് എഴുതുന്ന ഭാഗം +sidebar
#sidebar : sidebar
.sidebar :sidebar widget
#footer : താഴ്ഭാഗത്തുള്ള widget
#comments :comments
.comments :comments
നമ്മുടെ ടെമ്പ്ലേറ്റ് നിര്‍മാതാക്കള്‍ അവര്‍ക്ക് ഇഷ്ടമുള്ള ചില പേരുകള്‍ കൊടുക്കുമെങ്കിലും പൊതുവായി ഉപയോഗിക്കുന്നവ ഇവയാണ് ..:)
ബ്ലോഗില്‍ വിവിധ ലിങ്കുകള്‍ പ്രദര്‍ശിപ്പിക്കുന്ന ആകര്‍ഷകമായ വിവിധ ടോപ് മെനു ബാറുകള്‍ നമ്മള്‍ ബ്ലോഗുകളില്‍ കണ്ടിട്ടുണ്ട് . അത്തരത്തില്‍ ഒന്ന് നമ്മുടെ ബ്ലോഗില്‍ നല്‍കുകയും അവ വിവിധ കളറുകള്‍ നല്‍കി ആകര്‍ഷകമാക്കുകയും ചെയ്യുന്നത്. ഇവിടെ ഈ ബ്ലോഗില്‍ ഉപയോഗിച്ചിരിക്കുന്ന മെനുവില്‍ നല്‍കിയിട്ടുള്ള ചില കാര്യങ്ങള്‍ വിവരിക്കാം
Google +1 Button , Google+ Badge എന്നിവ ഇപ്പോള്‍ ബ്ലോഗില്‍ നേരിട്ട് നല്‍കാം
Google +1 Button , Google+ Badge എന്നിവ ഇപ്പോള്‍ ബ്ലോഗില്‍ നേരിട്ട് നല്‍കാം .
അതിനായി Design-> add aGadget ക്ലിക്ക് ചെയ്യുക . അപ്പോള്‍ ഇപ്രകാരം കാണാം
ഇവ രണ്ടും നമ്മുടെ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് കളര്‍ അനുസരിച്ച് എഡിറ്റ് ചെയ്തു ചേര്‍ക്കാം .
ഗൂഗിള്‍ ബാഡ്ജു ചേര്‍ക്കുമ്പോള്‍ നമ്മുടെ ഗൂഗിള്‍ പ്ലസ് പ്രൊഫൈല്‍ യു ആര്‍ എല്‍ (URL) ഉള്ള 21 അക്ക നമ്പര്‍ കൂടി ചേര്‍ക്കണം .
ചിത്രത്തില്‍ കാണുക
ചിത്രത്തില്‍ കാണുന്നത് പോലെ താങ്കളുടെ ഗൂഗിള്‍ പ്രൊഫൈല്‍ നമ്പര്‍ ചേര്‍ക്കുക
ബ്ലോഗ് പോസ്റ്റില്‍ അല്‍പ ഭാഗം ഹൈ ലൈറ്റ് ചെയ്യാം (blockquote)
നമ്മുടെ ബ്ലോഗ് പോസ്റ്റ് പലപ്പോഴും നീണ്ടു പോകുകയും അത് ഒറ്റ നോട്ടത്തില്‍ വായനക്കാര്‍ക്ക് വായിക്കുവാന്‍ താല്പര്യം കുറക്കുകയും ചെയ്യും . ഈ താല്പര്യക്കുറവിനെ മറികടക്കുവാന്‍ പോസ്റ്റില്‍ വിഷയവുമായി ബന്ധമുള്ള ചിത്രങ്ങള്‍ ക്രമീകരിച്ചും , പോസ്റ്റിലെ ചില ഭാഗങ്ങള്‍ ഹൈ ലൈറ്റ് ചെയ്തും ശ്രമിക്കാവുന്നതാണ് .
പോസ്റ്റിലെ ചില ഭാഗങ്ങള്‍ ഹൈ ലൈറ്റ് ചെയ്യുവാന്‍ ബ്ലോഗ്ഗര്‍ തന്നെ നല്‍കിയിട്ടുള്ള ഒരു സംവിധാനമാണ് Blockquote .നമുക്കാവശ്യമുള്ള ഭാഗങ്ങള്‍ സെലക്ട് ചെയ്ത ശേഷം പോസ്റ്റ് എഡിറ്റര്‍ ഇല്‍ Blockquote അടയാളത്തില്‍ ക്ലിക്ക് ചെയ്‌താല്‍ മതിയാവും .
(ചിത്രത്തില്‍ കാണുക )
പോസ്റ്റിലെ ചില ഭാഗങ്ങള്‍ ഹൈ ലൈറ്റ് ചെയ്യുവാന്‍ ബ്ലോഗ്ഗര്‍ തന്നെ നല്‍കിയിട്ടുള്ള ഒരു സംവിധാനമാണ് Blockquote .നമുക്കാവശ്യമുള്ള ഭാഗങ്ങള്‍ സെലക്ട് ചെയ്ത ശേഷം പോസ്റ്റ് എഡിറ്റര്‍ ഇല്‍ Blockquote അടയാളത്തില്‍ ക്ലിക്ക് ചെയ്‌താല്‍ മതിയാവും .
(ചിത്രത്തില്‍ കാണുക )
Blockquote രൂപം മാറ്റുന്നത് എങ്ങനെ?
ഓരോ ബ്ലോഗ് ടെമ്പ്ലേറ്റ് ലും വ്യത്യസ്ത രീതിയിലാണ് Blockquote കാണപ്പെടുന്നത് . അത് നമുക്ക് നമ്മുടെതായ രൂപത്തിലേക്ക് മാറ്റുവാന്‍ കഴിയും .
( ഇപ്പോള്‍ താങ്കള്‍ വായിക്കുന്ന ഈ പാരഗ്രാഫിന്റെപശ്ചാത്തലമാണ് ഈ ബ്ലോഗില്‍ ഉപയോഗിക്കുന്ന Blockquote . )
ഇത് പോലെ നമ്മുടെ ബ്ലോഗിന്റെ Blockquote വളരെ എളുപ്പത്തില്‍ ആകര്‍ഷകമാക്കി നല്‍കാം . അതിനായി ആദ്യം blogger.com ഇല്‍ sign in ചെയ്യുക . Design ->Edit html-> ക്ലിക്ക് ചെയ്യുക . ശേഷം Blockquote എന്ന കോഡ് സെര്‍ച്ച് ചെയ്യുക.
(use (Ctrl +F) keys ). ആ കോഡില്‍ ആവശ്യമായ മാറ്റങ്ങള്‍ നല്‍കി Save Template ക്ലിക്ക് ചെയ്യുക .
ഒരു ഉദാഹരണം കാണുക :
മുകളിലെ ചിത്രത്തില്‍ കാണുന്ന ഈ കോഡ് ഉപയോഗിക്കുമ്പോള്‍ (നമ്മള്‍ ഹൈ ലൈറ്റ് ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന ഭാഗം സെലക്ട് ചെയ്തു പോസ്റ്റ് എഡിറ്റര്‍ ഇല്‍ Blockquote അടയാളത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ )ഇപ്പോള്‍ ഈ വായിക്കുന്ന പാരഗ്രാഫിന്റെ പശ്ചാത്തലം ലഭിക്കും .
Blockquote കോഡിന്റെ പ്രധാനമായും 4 ഭാഗങ്ങളാണ് ചേഞ്ച് ചെയ്യുന്നത് ഉചിതം .
(ചുവന്ന അക്ഷരത്തില്‍ കാണുന്നവ ചേഞ്ച് ചെയ്യുക )
border: 1px solid #8D8761; :പശ്ചാത്തലത്തിന്റെ border
background-color: #DED9BA; :പശ്ചാത്തലത്തിന്റെ color
font-size: 15px; :Blockquote ന്റെ അക്ഷര വലുപ്പം
font-style: normal; :അക്ഷരങ്ങളുടെ രൂപം (bold ,italic എന്നിങ്ങനെയും മാറ്റാം )
ബ്ലോഗ് ടെമ്പ്ലേറ്റ് ന്റെ color അനുസരിച്ച് നമ്മുടെ ടെമ്പ്ലേറ്റ് ന്റെ Blockquote മനോഹരമാക്കുന്നത് ബ്ലോഗിന്റെ സൌന്ദര്യത്തിനും ബ്ലോഗ് പോസ്റ്റുകള്‍ മടുപ്പില്ലാതെ വായിക്കുന്നതിനും നന്നായിരിക്കും .
ബ്ലോഗ് ഹോം പേജ് ലഘുവാക്കാം
നമ്മുടെ ബ്ലോഗില്‍ ധാരാളം Widget കല്‍ ഉണ്ടെങ്കില്‍ ബ്ലോഗ് മുഴുവനായി ലോഡ് ആകുവാന്‍ സമയം കൂടുതല്‍ എടുക്കുന്നത് വായനക്കാര്‍ക്ക് സുഖകരമായ ഒരു അനുഭവമല്ല . ഹോം പേജില്‍ നിന്നും കൂടുതല്‍ ലോഡ് ചെയ്യുവാന്‍ സമയം എടുക്കുന്ന Widget കല്‍ മറച്ചു വെച്ച് അവ സിംഗിള്‍ പോസ്റ്റ് പേജില്‍ പ്രദര്‍ശിപ്പിക്കുക വഴി ബ്ലോഗ് ലോഡിംഗ് സമയം ലാഭിക്കുവാന്‍ കഴിയും .
നമ്മുടെ ബ്ലോഗില്‍ ചിത്രങ്ങള്‍ ഉള്ളതും ,
Widgetല്‍ javascript ഉള്ളതുമായ Widget കല്‍
ആണ് പ്രശ്നമാവുക .
( facebook like box, google+ share , feed Widgets, tracking Widgets, video Widgets
തുടങ്ങിയവ ഉദാഹരണം )
നമ്മുടെ ബ്ലോഗില്‍ ചിത്രങ്ങള്‍ ഉള്ളതും ,
Widgetല്‍ javascript ഉള്ളതുമായ Widget കല്‍
ആണ് പ്രശ്നമാവുക .
( facebook like box, google+ share , feed Widgets, tracking Widgets, video Widgets
തുടങ്ങിയവ ഉദാഹരണം )
ആദ്യം blogger.com ഇല്‍ sign in ചെയ്യുക . Design -> ക്ലിക്ക് ചെയ്യുക . ശേഷം ഹോം പേജില്‍ നിന്നും മാറ്റി നിര്‍ത്തേണ്ട വിട്ജെറ്റ് ന്റെ Widget ID കണ്ടു പിടിക്കുക . അതിനായി ചിത്രത്തിലേത് പോലെ ആ വിട്ജെറ്റ് ന്റെ Edit എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക .
അപ്പോള്‍ വെബ് ബ്രൌസേരിന്റെ താഴ് ഭാഗത്ത് കാണുന്ന ലിങ്കില്‍ നിന്നും
(ചിത്രത്തില്‍ അടയാളപ്പെടുത്തിയ ഭാഗം കാണുക )
Widget ID ലഭിക്കും .
(ഇവിടെ സാമ്പിള്‍ ആയി കിട്ടിയ Widget ID HTML3 ആണ് )
ശേഷം Edit HTML ക്ലിക്ക് ചെയ്യുക .
Expand Widget Templates ടിക്ക് ചെയ്ത ശേഷം Widget ID സെര്‍ച്ച് ചെയ്യുക .
അപ്പോള്‍ ചിത്രത്തിലേത് പോലെ കാണാം .
ആ കോഡിന്റെ ഒപ്പം താഴെ കാണുന്നത് പോലെ ചുവന്ന അക്ഷരത്തിലുള്ള കോഡ് കല്‍ കൂട്ടി ചേര്‍ത്ത്
Save Template ക്ലിക്ക് ചെയ്യുക
<b:section class='sidebar' id='sidebarright' preferred='yes'>
<b:widget id='HTML3' locked='false' title='Follow me On...' type='HTML'>
<b:includable id='main'><b:if cond='data:blog.canonicalUrl != data:blog.canonicalHomepageUrl'>
<!-- only display title if it's non-empty -->
<b:if cond='data:title != ""'>
<h2 class='title'><data:title/></h2>
</b:if>
<div class='widget-content'>
<data:content/>
</div>
<b:include name='quickedit'/></b:if>
</b:includable>
</b:widget>
പ്രത്യേകം ശ്രദ്ധിക്കുക : ചുവന്ന അക്ഷരത്തില്‍ നല്‍കിയിട്ടുള്ള കോഡ് കല്‍ മാത്രമേ അതാതിന്റെ സ്ഥാനത്ത് കൂട്ടി ചെര്‍ക്കേണ്ടതുള്ളൂ ...എത്ര Widget കല്‍ വേണമെങ്കിലും ഇപ്രകാരം ഹോം പേജില്‍ നിന്നും മറച്ചു വെക്കാന്‍ കഴിയും ...!!!
ഏപ്രില്‍ മാസത്തില്‍ ബ്ലോഗ്ഗര്‍ വീണ്ടും മാറ്റങ്ങളിലേക്ക് ?
ബ്ലോഗ്ഗര്‍ ഡാഷ് ബോര്‍ഡില്‍ വീണ്ടും മാറ്റങ്ങള്‍ വരുമെന്ന് സൂചന . ഏപ്രില്‍ മാസത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന അറിയിപ്പ് വന്നു കഴിഞ്ഞു . പുതിയ ഡാഷ് ബോര്‍ഡില്‍ വന്ന ചില ക്രമീകരണങ്ങളും , 404 error (page not found message) പോലുള്ള പുതിയ സൌകര്യങ്ങളും അതിന്റെ സൂചന നല്‍കിയിരുന്നു .പഴയ ഡാഷ് ബോര്‍ഡ് പൂര്‍ണ്ണമായും ഇല്ലാതാകുമോ എന്നാണു കണ്ടറിയേണ്ടത് . അങ്ങനെ വന്നാല്‍ ബ്ലോഗില്‍ തുടക്കക്കാരായ എഴുത്തുകാര്‍ കുഴങ്ങും എന്നാണു കരുതാവുന്നത് . പുതിയ ബ്ലോഗ്ഗര്‍ ഡാഷ് ബോര്‍ഡ് പലര്‍ക്കും എളുപ്പത്തില്‍ വഴങ്ങുന്നില്ല എന്ന പരാതി ഉണ്ട് . കാത്തിരുന്നു കാണാം ഏപ്രില്‍ മാസത്തില്‍ ...:)
ബ്ലോഗില്‍ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിന് മുന്‍പ് ശ്രദ്ധിക്കുക
നമ്മുടെ ബ്ലോഗുകളുടെ പോസ്റ്റുകളെ മികവുറ്റതാക്കുന്നതില്‍ ചിത്രങ്ങള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട് . അതോടൊപ്പം തന്നെ ബ്ലോഗ് ലോഡ് ആകുന്നതു വൈകുന്നതിലും . അത് കൊണ്ട് തന്നെ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിന് മുന്‍പ് ചിത്രങ്ങളുടെ സൈസ് ലഘൂകരിക്കുന്നത് നന്നായിരിക്കും . അതിനായി നിരവധി ഓണ്‍ ലൈന്‍ ടൂളുകള്‍ ലഭ്യമാണ് . അതിലൊന്നാണ് ഇത് .
നമ്മള്‍ ഈ ടൂള്‍ വഴി അപ്‌ലോഡ് ചെയ്തു ലഭിക്കുന്ന ചിത്രങ്ങളില്‍ ഒന്ന് ഡൌണ്‍ലോഡ്
(ചിത്രത്തിന്റെ മുകളില്‍ മൗസ് റൈറ്റ് ക്ലിക്ക് ചെയ്‌താല്‍ ഡൌണ്‍ലോഡ് ഓപ്ഷന്‍ ലഭിക്കും ) ചെയ്തു പോസ്റ്റില്‍ അപ്‌ലോഡ് ചെയ്യുക . പരമാവധി സൈസ് കുറഞ്ഞതും എന്നാല്‍ കാഴ്ചക്ക് ഭംഗി കുറയാത്തതുമായ ചിത്രം തിരഞ്ഞെടുക്കുക .
(ചിത്രത്തിന്റെ മുകളില്‍ മൗസ് റൈറ്റ് ക്ലിക്ക് ചെയ്‌താല്‍ ഡൌണ്‍ലോഡ് ഓപ്ഷന്‍ ലഭിക്കും ) ചെയ്തു പോസ്റ്റില്‍ അപ്‌ലോഡ് ചെയ്യുക . പരമാവധി സൈസ് കുറഞ്ഞതും എന്നാല്‍ കാഴ്ചക്ക് ഭംഗി കുറയാത്തതുമായ ചിത്രം തിരഞ്ഞെടുക്കുക .
(ചിത്രത്തിലേത് പോലെ യഥാര്‍ത്ഥ ചിത്രവും സൈസ് കുറച്ചാല്‍ ലഭിക്കുന്ന ചിത്രവും ഇടതു വശത്തായി അതിന്റെ അളവും ലാഭവും കാണാന്‍ കഴിയും)
========================================================================
നമ്മുടെ ബ്ലോഗില്‍ സൈസ് കൂടുതല്‍ ഉള്ള ചിത്രങ്ങള്‍ കണ്ടുപിടിക്കണമെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്തു ബ്ലോഗ് ടെസ്റ്റ് ചെയ്തു നോക്കുക
blogger dash board-2 settings
ബ്ലോഗ്ഗര്‍ ഡാഷ് ബോര്‍ഡ് വഴിയുള്ള ചില സെറ്റിംഗ്സ് .
blogger dash board, part-1 ഇവിടെ വായിക്കാം
(അധിക പേര്‍ക്കും സുപരിചിതമാണ് എങ്കിലും ഒന്ന് കൂടി കാണാം .പുതുതായി എന്തെങ്കിലും കിട്ടിയാലോ ? :)) കിട്ടും എന്ന വിശ്വാസത്തോടെ ഒരു പോസ്റ്റ് ...
blogger dash board, part-1 ഇവിടെ വായിക്കാം
(അധിക പേര്‍ക്കും സുപരിചിതമാണ് എങ്കിലും ഒന്ന് കൂടി കാണാം .പുതുതായി എന്തെങ്കിലും കിട്ടിയാലോ ? :)) കിട്ടും എന്ന വിശ്വാസത്തോടെ ഒരു പോസ്റ്റ് ...
ബ്ലോഗില്‍ എഴുത്തുകാരെ ചേര്‍ക്കുവാന്‍
Show Quick Editing - widget tip
പുതിയ ടെമ്പ്ലേറ്റ് കളില്‍ പലതിലും ഇപ്പോള്‍ Quick Edit pencil കാണാറില്ല .
ബ്ലോഗ്ഗര്‍ ഡൊമൈന്‍ നെയിം .in എന്നതിലേക്ക് റീ ഡയറക്റ്റ് ചെയ്യപ്പെടുന്ന ബ്ലോഗുകളിലും ഇതേ പ്രശ്നമുണ്ട് .
പലരും അതിനൊരു പരിഹാരം ചോദിച്ചു .
കണ്ടെത്തുവാന്‍ കഴിഞ്ഞ ഒരു വഴി ഇത് മാത്രമാണ് .
ബ്ലോഗ്ഗര്‍ ഡൊമൈന്‍ നെയിം .in എന്നതിലേക്ക് റീ ഡയറക്റ്റ് ചെയ്യപ്പെടുന്ന ബ്ലോഗുകളിലും ഇതേ പ്രശ്നമുണ്ട് .
പലരും അതിനൊരു പരിഹാരം ചോദിച്ചു .
കണ്ടെത്തുവാന്‍ കഴിഞ്ഞ ഒരു വഴി ഇത് മാത്രമാണ് .
ആദ്യമായി ബ്ലോഗ്ഗര്‍ ഡാഷ് ബോര്‍ഡില്‍ Design ക്ലിക്ക് ചെയ്യുക . ശേഷം ഒരു Link List widget സെലക്ട് ചെയ്യുക .(നിലവില്‍ ഒരു ലിങ്ക് ലിസ്റ്റ് വിട്ജെറ്റ് ഉണ്ടെങ്കില്‍ അത് എഡിറ്റ് ചെയ്താലും മതി )
ശേഷം
അതിന്റെ തലക്കെട്ട് blank ആക്കി തന്നെ വിട്ട ശേഷം
താഴെ കൊടുത്തിട്ടുള്ള കോഡ് ലിങ്ക് ആയും
Admin എന്ന് ലിങ്ക് നെയിം ആയും ചേര്‍ത്ത ശേഷം SAVE ചെയ്യുക .
http://www.blogger.com/posts.g?blogID=XXXXXXXXXXXXXXXXXXX
ശ്രദ്ധിക്കുക :
http://www.blogger.com/posts.g?blogID=XXXXXXXXXXXXXXXXXXX
എന്നതില്‍ അവസാനം കൊടുത്തിട്ടുള്ള blogID= XXXXXXXXXXXXXXXXXXXഎന്നതില്‍ XXXXXXXXXXXXXXXXXXXഎന്നതിന് പകരമായി താങ്കളുടെ ബ്ലോഗ് ഐ ഡി വേണം, നല്‍കുവാന്‍ .
http://www.blogger.com/posts.g?blogID=XXXXXXXXXXXXXXXXXXX
എന്നതില്‍ അവസാനം കൊടുത്തിട്ടുള്ള blogID= XXXXXXXXXXXXXXXXXXXഎന്നതില്‍ XXXXXXXXXXXXXXXXXXXഎന്നതിന് പകരമായി താങ്കളുടെ ബ്ലോഗ് ഐ ഡി വേണം, നല്‍കുവാന്‍ .
ബ്ലോഗ് ഐ ഡി ലഭിക്കുന്നതിനു താഴെ കാണുന്ന ചിത്രം കാണുക
മറ്റൊരു മാര്‍ഗ്ഗം കൂടിയുണ്ട് ..താഴെ കാണുന്ന കോഡ് ഒരു HTML/Javascript വിട്ജെറ്റ് വഴി നല്‍കിയാലും മതിയാവും .
<div align="center"><a href='http://www.blogger.com/posts.g?blogID=XXXXXXXXXXXXXXXXXXX' target ='_blank'>Admin</a></div>
ഇനി നമ്മുടെ സൈഡ് ബാറിലെ Admin എന്ന ലിങ്ക് ക്ലിക്കി പോസ്റ്റുകള്‍ വേഗത്തില്‍ എഡിറ്റ് ചെയ്യാം .:)
blogger dash board-2 settings
ബ്ലോഗ്ഗര്‍ ഡാഷ് ബോര്‍ഡ് വഴിയുള്ള ചില സെറ്റിംഗ്സ് .blogger dash board, part-1 ഇവിടെ വായിക്കാം
(അധിക പേര്‍ക്കും സുപരിചിതമാണ് എങ്കിലും ഒന്ന് കൂടി കാണാം .പുതുതായി എന്തെങ്കിലും കിട്ടിയാലോ ? :)) കിട്ടും എന്ന വിശ്വാസത്തോടെ ഒരു പോസ്റ്റ് ...
(അധിക പേര്‍ക്കും സുപരിചിതമാണ് എങ്കിലും ഒന്ന് കൂടി കാണാം .പുതുതായി എന്തെങ്കിലും കിട്ടിയാലോ ? :)) കിട്ടും എന്ന വിശ്വാസത്തോടെ ഒരു പോസ്റ്റ് ...
ബ്ലോഗില്‍ എഴുത്തുകാരെ ചേര്‍ക്കുവാന്‍
google friend connect നു എന്ത് പറ്റി ?
മാര്‍ച്ച് 1 മുതല്‍ തങ്ങള്‍ friend connect സേവനം ബ്ലോഗ്ഗര്‍ അല്ലാത്ത സൈറ്റ് കള്‍ക്ക് നിര്‍ത്തി വെക്കുന്നു എന്ന് ഗൂഗിള്‍ അറിയിച്ചിരുന്നു . എന്നാല്‍ ബ്ലോഗ്ഗര്‍ സൈറ്റ് കള്‍ക്കും ഇപ്പോള്‍ friend connect ലഭിക്കുന്നില്ല എന്നാണു അറിയുന്നത് ...!!!!
പലരും ഈ വിഷയം പങ്കു വെച്ചിരുന്നു . പലരും കഷ്ടപ്പെട്ട് തന്നെ ഉണ്ടാക്കിയെടുത്ത Followers നഷ്ടമായിരിക്കുന്നു ... (നമ്മള്‍ എഴുതുന്നത് വായിക്കുവാന്‍ കുറച്ചു പേര്‍ ഉണ്ടായില്ലെങ്കില്‍ പിന്നെ ബ്ലോഗ് പബ്ലിഷ് ചെയ്തിട്ട് കാര്യമുണ്ടോ ? വായിക്കുവാന്‍ കുറച്ചു പേരെ കിട്ടുവാന്‍ ബ്ലോഗ്ഗര്‍ നല്‍കുന്ന പ്രചാരണ സംവിധാന രീതികളില്‍ ഒന്ന് മാത്രമാണ് ഈ friend connect സേവനം...ബ്ലോഗിലെ എഴുത്തുകളോടുള്ള താല്പര്യമാണല്ലോ പലരെയും ബ്ലോഗ് Follow ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നത് . )
നമ്മള്‍ കഷ്ടപ്പെട്ട് തന്നെ നേടിയ Followers ന്റെ വിട്ജെറ്റ് ബ്ലോഗില്‍ ശൂന്യമായി കാണുന്നത് ബ്ലോഗ്ഗേര്‍സിനു വളരെ പ്രയാസമുണ്ടാക്കുന്നുണ്ട് . എന്താണൊരു പോംവഴി ?
ഗൂഗിള്‍ തന്നെയാണ് ഇതിനൊരു തീരുമാനം ഉണ്ടാക്കേണ്ടത് . തല്‍ക്കാലം ഒരു വഴി കാണുന്നു .
(ഉറപ്പില്ല എങ്കിലും ഒന്ന് പരീക്ഷിക്കാമല്ലോ ..)
നിലവില്‍ നമ്മുടെ ബ്ലോഗില്‍ കൊടുത്തിട്ടുള്ള വിട്ജെറ്റ് കോഡ് സേവ് ചെയ്തു വെക്കുക . ജിമെയില്‍ അക്കൗണ്ട് ഇല്‍ Draft ആയി സേവ് ചെയ്താലും മതിയാവും . അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും ,ആവശ്യം വന്നാല്‍ ലഭ്യമാകുന്ന വിധത്തില്‍ .
ശേഷം ആ വിട്ജെറ്റ് ഡിലീറ്റ് ചെയ്യുക .
Dashboard->Settings->Formatting->Language change malayalam to english ശേഷം
ശേഷം Design ക്ലിക്ക് ചെയ്യുക . Add a widget->followers ചേര്‍ത്ത് സേവ് ചെയ്യുക .
ചിലപ്പോള്‍ നഷ്ടമായത് തിരിച്ചു കിട്ടിയേക്കാം .കിട്ടിയെങ്കില്‍ അത് അറിയുവാന്‍ ആഗ്രഹമുണ്ട് .അറിയിക്കുമല്ലോ ... :)
ഫേസ് ബുക്ക് subscribe ബട്ടണ്‍ ബ്ലോഗില്‍ നല്‍കാം
ഫേസ് ബുക്കില്‍ വെറും റിക്വസ്റ്റ് ലഭിച്ചതിന്റെ പേരില്‍ സുഹൃത്തുക്കളെ ചേര്‍ക്കുക വഴി പല ബുദ്ധിമുട്ടുകളും മറ്റു വിധത്തില്‍ നമുക്ക് ഉണ്ടാവാറുണ്ട് . നമ്മുടെ സ്വകാര്യത സൂക്ഷിക്കുവാനും അവരുടെ അനാവശ്യമായ ഇടപെടലുകള്‍ നിയന്ത്രിക്കുവാനും പ്രയാസമുണ്ടാകും . അതിനൊരു പോം വഴിയാണ് അവരെ നമ്മുടെ SUBSCRIBER മാത്രമാക്കുക എന്നത് . അത് വഴി അവര്‍ക്ക് നമ്മുടെ പോസ്റ്റുകള്‍ ലഭിക്കുകയും ഇടപെടലുകള്‍ക്ക് അവസരം നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു .നമ്മുടെ ഫേസ് ബുക്ക് പ്രൊഫൈല്‍ ഇലെ പോസ്റ്റുകള്‍ ബ്ലോഗു വായനക്കാര്‍ക്ക് എന്ന പോലെ subscribe ചെയ്യുവാന്‍ കഴിയും . ആ വിവരം നമ്മുടെ ബ്ലോഗില്‍ ഒരു ബട്ടണ്‍ നല്‍കി അറിയിക്കുന്നതിനു ബ്ലോഗില്‍ ഒരു ബട്ടണ്‍ നല്‍കാം . .താഴെ കാണുന്ന കോഡ് ഒരു HTML/javascript വിട്ജെറ്റ് വഴി ബ്ലോഗന്റെ സൈഡ് ബാറില്‍ നല്‍കിയാല്‍ മതിയാവും .
<div class="fb-subscribe" data-href="http://www.facebook.com/noushadvadakkel" data-layout="button_count" data-show-faces="true" data-width="250"></div>
http://www.facebook.com/noushadvadakkel എന്നത് മാറ്റി താങ്കളുടെ ഫേസ് ബുക്ക് പ്രൊഫൈല്‍ ഐ ഡി നല്‍കുക .
കൂടുതല്‍ മാറ്റങ്ങള്‍ക്കു ഇവിടെ ക്ലിക്ക് ചെയ്യുക .















































