ഇനിയിപ്പോള്‍ അത് പറഞ്ഞിട്ടെന്തു കാര്യം ? കാര്യമുണ്ട് . നഷ്ടമായ ബ്ലോഗിലെ പോസ്റ്റുകള്‍ തിരിച്ചെടുക്കുവാന്‍ കഴിയും . അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക .
ശേഷം നമ്മുടെ നഷ്ടപ്പെട്ട ബ്ലോഗിന്റെ യു ആര് എല്‍ ടൈപ്പ് ചെയ്യുക . സെര്‍ച്ച് ചെയ്യുക . അപ്പോള്‍ കിട്ടുന്ന സെര്‍ച്ച് റിസള്‍ട്ടുകളില്‍ വലതു വശത്തായി പ്രിവ്യു കാണുവാനുള്ള ഓപ്ഷന് ഉണ്ട് . അവിടെ മൗസ് പോയിന്റ് ചെയ്യുമ്പോള്‍ പ്രിവ്യു ന്റെ ഒപ്പം തന്നെ Cached എന്ന് മുകളില്‍ കാണാം .
അതില്‍ ക്ലിക്ക് ചെയ്താല്‍ നമ്മുടെ നഷ്ടമായ ബ്ലോഗിന്റെ പഴയ പതിപ്പ് കാണാം . പഴയ പോസ്റ്റുകള്‍ അടക്കം . ഓരോ പോസ്ടിന്റെയും തലക്കെട്ട് വീണ്ടും സെര്‍ച്ച് ചെയ്തു അതാതു പോസ്റ്റുകളുടെ പ്രിവ്യു വിന്റെ മുകളില്‍ കാണുന്ന Cached ക്ലിക്ക് ചെയ്താല്‍ പോസ്റ്റ് മുഴുവനായി കാണാം .കമന്റ് കളും കാണാം . അത് കോപ്പി ചെയ്തു അതേപടി തന്നെ പുതിയ ബ്ലോഗില്‍ കൊടുക്കാം .. ചിത്രങ്ങളും ലിങ്കുകളും സഹിതം കോപ്പി ചെയ്യാം ( എംബെഡ് വീഡിയോ മാത്രം കോപ്പി ആകില്ല )
ഇതാണ് അങ്ങനെ പരീക്ഷിച്ച നഷ്ടപ്പെട്ട ബ്ലോഗിന്റെ പുതിയ പതിപ്പ്







ബ്ലോഗ് ഡിലീറ്റ് ആകുക അപൂര്‍വ്വമാണ് എന്ന് തോന്നുന്നു ...ഏതായാലും പഴയ പോസ്റ്റുകള്‍ നഷ്ടമാകുന്നത് അനുഭവിച്ചു തന്നെ അറിയണം
ReplyDeleteandroid ഫോണിൽ മലയാളം വായിക്കുവാൻ(ബ്ലോഗ്ഗുകൾ ഉൾപ്പടെ) എന്തു ചെയ്യണം. ഇപ്പോൾ എല്ലാം ചതുരങ്ങളായിട്ടാ കാണുക.(samsung young- y ആണ് കയ്യിൽ ഉള്ളത്. വളരെ നന്ദി മാഷെ.
ReplyDeleteThanks
Deletesee this post
പ്രയോജനപ്രദമായ പോസ്റ്റ്.ഞാനും ഇതിനെപറ്റി ചിന്തിച്ചിരിക്കുകയായിരുന്നു.
ReplyDeleteവളരെയേറെ നന്ദിയുണ്ട് മാഷെ.
ആശംസകള്‍
നന്ദി വായനക്കും വരികള്‍ക്കും ..:)
Deleteബ്ലോഗെഴുത്തുകാര്‍ക്ക് ഒരു കാവല്‍മാലാഖയെപ്പോലെ നൌഷാദിന്റെ ബ്ലോഗ്. ബ്ലോഗെഴുതുന്നവരുടെ റെഫറന്‍സ് ബ്ലോഗ്.പ്രശ്നമെന്തെങ്കിലുമുണ്ടെങ്കില്‍ ഇവിടെ പരിഹാരമുണ്ടാവുമെന്ന ഒരു ധൈര്യം.ബുക് മാര്‍ക് ചെയ്ത് റഫറന്‍സ് ആയി ഉപയോഗിക്കുകയാണ് ഞാന്‍ ഈ ബ്ലോഗ്
ReplyDeleteനന്ദി നൌഷാദ്.
മാഷേ ...:)
Deleteഈ പ്രശംസ അതിര് കടന്നുട്ടോ ...:)
നന്ദി വായനക്കും വരികള്‍ക്കും ..:)
sambhavam ok, pakshe commentukal kittunnilla
ReplyDelete
Deleteപോസ്റ്റുകള്‍ മാത്രം പ്രതീക്ഷിച്ചാല്‍ മതി മൊഹീ..