logo

google friend connect നു എന്ത് പറ്റി ?


blog





മാര്‍ച്ച്‌ 1 മുതല്‍ തങ്ങള്‍  friend connect   സേവനം  ബ്ലോഗ്ഗര്‍ അല്ലാത്ത സൈറ്റ് കള്‍ക്ക് നിര്‍ത്തി വെക്കുന്നു എന്ന് ഗൂഗിള്‍   അറിയിച്ചിരുന്നു . എന്നാല്‍ ബ്ലോഗ്ഗര്‍ സൈറ്റ് കള്‍ക്കും ഇപ്പോള്‍  friend connect  ലഭിക്കുന്നില്ല എന്നാണു അറിയുന്നത് ...!!!!

പലരും ഈ വിഷയം പങ്കു വെച്ചിരുന്നു . പലരും കഷ്ടപ്പെട്ട് തന്നെ ഉണ്ടാക്കിയെടുത്ത Followers നഷ്ടമായിരിക്കുന്നു ...  (നമ്മള്‍ എഴുതുന്നത്‌ വായിക്കുവാന്‍ കുറച്ചു പേര്‍ ഉണ്ടായില്ലെങ്കില്‍ പിന്നെ ബ്ലോഗ്‌ പബ്ലിഷ് ചെയ്തിട്ട് കാര്യമുണ്ടോ ? വായിക്കുവാന്‍ കുറച്ചു പേരെ കിട്ടുവാന്‍ ബ്ലോഗ്ഗര്‍ നല്‍കുന്ന പ്രചാരണ സംവിധാന രീതികളില്‍ ഒന്ന് മാത്രമാണ് ഈ  friend connect  സേവനം...ബ്ലോഗിലെ എഴുത്തുകളോടുള്ള താല്പര്യമാണല്ലോ പലരെയും ബ്ലോഗ്‌ Follow ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നത് . )

നമ്മള്‍ കഷ്ടപ്പെട്ട് തന്നെ നേടിയ  Followers  ന്റെ വിട്ജെറ്റ്‌  ബ്ലോഗില്‍ ശൂന്യമായി കാണുന്നത് ബ്ലോഗ്ഗേര്‍സിനു വളരെ പ്രയാസമുണ്ടാക്കുന്നുണ്ട് . എന്താണൊരു പോംവഴി ? 
ഗൂഗിള്‍ തന്നെയാണ് ഇതിനൊരു തീരുമാനം ഉണ്ടാക്കേണ്ടത് . തല്‍ക്കാലം ഒരു വഴി കാണുന്നു .
(ഉറപ്പില്ല എങ്കിലും ഒന്ന് പരീക്ഷിക്കാമല്ലോ ..)

നിലവില്‍ നമ്മുടെ  ബ്ലോഗില്‍ കൊടുത്തിട്ടുള്ള വിട്ജെറ്റ്‌  കോഡ് സേവ്  ചെയ്തു വെക്കുക . ജിമെയില്‍ അക്കൗണ്ട്‌ ഇല്‍  Draft ആയി സേവ് ചെയ്താലും മതിയാവും . അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും ,ആവശ്യം വന്നാല്‍ ലഭ്യമാകുന്ന വിധത്തില്‍ .


ശേഷം ആ വിട്ജെറ്റ്‌ ഡിലീറ്റ് ചെയ്യുക .

Dashboard->Settings->Formatting->Language    change malayalam to english ശേഷം

Save settings ക്ലിക്ക് ചെയ്യുക . (നിലവില്‍ English   ആണ് എങ്കില്‍ ഈ step വിട്ടേക്കുക )


ശേഷം Design  ക്ലിക്ക് ചെയ്യുക . Add a widget->followers ചേര്‍ത്ത് സേവ് ചെയ്യുക .





ചിലപ്പോള്‍ നഷ്ടമായത് തിരിച്ചു കിട്ടിയേക്കാം .കിട്ടിയെങ്കില്‍ അത് അറിയുവാന്‍ ആഗ്രഹമുണ്ട് .അറിയിക്കുമല്ലോ ... :)

ഫേസ് ബുക്ക്‌ subscribe ബട്ടണ്‍ ബ്ലോഗില്‍ നല്‍കാം





ഫേസ് ബുക്കില്‍  വെറും റിക്വസ്റ്റ് ലഭിച്ചതിന്റെ പേരില്‍  സുഹൃത്തുക്കളെ ചേര്‍ക്കുക വഴി പല ബുദ്ധിമുട്ടുകളും മറ്റു വിധത്തില്‍ നമുക്ക് ഉണ്ടാവാറുണ്ട് . നമ്മുടെ സ്വകാര്യത സൂക്ഷിക്കുവാനും അവരുടെ അനാവശ്യമായ ഇടപെടലുകള്‍ നിയന്ത്രിക്കുവാനും പ്രയാസമുണ്ടാകും . അതിനൊരു പോം വഴിയാണ് അവരെ നമ്മുടെ SUBSCRIBER   മാത്രമാക്കുക എന്നത് . അത് വഴി അവര്‍ക്ക് നമ്മുടെ പോസ്റ്റുകള്‍ ലഭിക്കുകയും ഇടപെടലുകള്‍ക്ക് അവസരം നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു .നമ്മുടെ ഫേസ് ബുക്ക്‌ പ്രൊഫൈല്‍ ഇലെ  പോസ്റ്റുകള്‍ ബ്ലോഗു വായനക്കാര്‍ക്ക് എന്ന പോലെ subscribe ചെയ്യുവാന്‍ കഴിയും . ആ വിവരം നമ്മുടെ ബ്ലോഗില്‍ ഒരു ബട്ടണ്‍ നല്‍കി അറിയിക്കുന്നതിനു ബ്ലോഗില്‍ ഒരു ബട്ടണ്‍ നല്‍കാം . .താഴെ കാണുന്ന കോഡ് ഒരു  HTML/javascript  വിട്ജെറ്റ്‌ വഴി ബ്ലോഗന്റെ സൈഡ് ബാറില്‍   നല്‍കിയാല്‍ മതിയാവും .


<div class="fb-subscribe" data-href="http://www.facebook.com/noushadvadakkel" data-layout="button_count" data-show-faces="true" data-width="250"></div>


http://www.facebook.com/noushadvadakkel എന്നത്  മാറ്റി താങ്കളുടെ ഫേസ് ബുക്ക്‌ പ്രൊഫൈല്‍  ഐ ഡി നല്‍കുക .
കൂടുതല്‍ മാറ്റങ്ങള്‍ക്കു ഇവിടെ ക്ലിക്ക് ചെയ്യുക .

ബ്ലോഗില്‍ യാഹൂ വെബ്‌(മീഡിയ ) പ്ലയര്‍



നമ്മുടെ ബ്ലോഗില്‍ ഒരു  വീഡിയോ ലിങ്ക് നല്‍കിയാല്‍ അത് അത്ര ശ്രദ്ധിക്കപ്പെടണം എന്നില്ല . ബ്ലോഗിലെ വിഷയവുമായി വളരെ ബന്ധപ്പെട്ടതാണെങ്കില്‍ പോലും പലപ്പോഴും വീഡിയോ കല്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട് . അല്ലെങ്കില്‍ ആ വീഡിയോ എംബെഡ്‌ ചെയ്തു നല്‍കേണ്ടി വരും .

ഉപകാരപ്രദമായ ഒരു സംവിധാനമാണ് .
വീഡിയോ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്ന മാത്രയില്‍ ഒരു മീഡിയ പ്ലയെര്‍ വിന്‍ഡോ തുറന്നു വരുകയും വീഡിയോ തത്സമയം ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന ഒരു സംവിധാനമാണ് ഇത്. ഓഡിയോ  ക്ലിപ്പുകളും ഇപ്രകാരം കേള്‍ക്കുവാന്‍ കഴിയും .
(നമ്മുടെ ബ്ലോഗില്‍ എവിടെ വീഡിയോ ലിങ്ക് ഉണ്ടെങ്കിലും അവിടെ ഒരു ' Play ' ബട്ടണ്‍ തനിയെ വരുന്നതാണ് )




 വളരെ എളുപ്പത്തില്‍ ഇത് ബ്ലോഗില്‍ ചേര്‍ക്കാന്‍ കഴിയും .

ആദ്യം     blogger.com ഇല്‍ sign in ചെയ്യുക . Design -> ക്ലിക്ക്    ചെയ്യുക .  
      നമ്മുടെ ബ്ലോഗ്‌ ടെമ്പ്ലേറ്റ് ഇല്‍  താഴെ കാണുന്ന കോഡ് കണ്ടു പിടിക്കുക


</body>

അതിന്റെ  തൊട്ടു  മുകളിലായി താഴെ കാണുന്ന കോഡ് നല്‍കി 
  Save Template ക്ലിക്ക് ചെയ്യുക   ചെയ്യുക.

<script type="text/javascript"> var YWPParams = { termDetection: "on" }; </script>
<script type="text/javascript" src="http://webplayer.yahooapis.com/player.js"></script>

1









Noushad Vp Vadakkel

ക്ലിക്ക് ചെയ്തു ചോദിക്കൂ...അറിയുന്നത് പറയാം അല്ലെങ്കില്‍ അത് അന്വേഷിച്ചു എഴുതുവാന്‍ ശ്രമിക്കാം...തീര്‍ച്ചയായും

കമന്റ്‌ ബോക്സിനു മുകളില്‍ മലയാളം എഴുതുവാനുള്ള ലിങ്ക്

 നമ്മുടെ ബ്ലോഗ്‌ വായനക്കാര്‍ക്ക് കമന്റ്‌ ചെയ്യുന്നതിന് സൌകര്യപ്രദമായ രീതിയില്‍ ഗൂഗിള്‍ മലയാളം transliterate ലിങ്ക് കൊടുക്കാം . ഒറ്റ ക്ലിക്കില്‍ ഒരു പോപ്‌ അപ്  വിന്‍ഡോയില്‍ അത് ഓപ്പണ്‍ ആകും . ആവശ്യം കഴിഞ്ഞു പോപ്‌ അപ്   വിന്‍ഡോ  ക്ലോസ്   ചെയ്യുകയും ചെയ്യാം .



ആദ്യം     blogger.com ഇല്‍ sign in ചെയ്യുക . Design ->Expand Widget Templates ടിക്ക്  ചെയ്യുക .  നമ്മുടെ ബ്ലോഗ്‌ ടെമ്പ്ലേറ്റ് ഇല്‍ താഴെ കാണുന്ന കോഡ് കണ്ടു പിടിക്കുക
<p><data:blogCommentMessage/></p>

അതിന്റെ  തൊട്ടു  മുകളിലായി  താഴെ  കാണുന്ന  കോഡ്  ചേര്‍ത്ത  ശേഷം
  Save Template ക്ലിക്ക് ചെയ്യുക   ചെയ്യുക

<center><a href='#' onclick='window.open(&apos;http://www.google.com/transliterate/indic/Malayalam&apos;, &apos;ePathramPopup&apos;, &apos;toolbar=0,scrollbars=1,location=0,statusbar=1,menubar=0,resizable=1,width=600,height=550&apos;);return false;'><h2>മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ</h2> </a></center>

അപ്പോള്‍ നമ്മുടെ കമന്റ്‌ ബോക്സിന്റെ മുകളിലായി ഇപ്രകാരം കാണാം




താങ്കള്‍ അറിയുവാന്‍ ആഗ്രഹിക്കുന്ന ഒരു പുതിയ ബ്ലോഗിങ്ങ് ട്രിക്ക് ഇവിടെ ക്ലിക്ക് ചെയ്തു ചോദിക്കൂ...അറിയുന്നത് പറയാം അല്ലെങ്കില്‍ അത് അന്വേഷിച്ചു എഴുതുവാന്‍ ശ്രമിക്കാം
...തീര്‍ച്ചയായും ...

ഫേസ് ബുക്ക്‌ കമന്റ്‌ ബോക്സ്‌ warning മെസ്സേജ്

ഫേസ് ബുക്ക്‌ കമന്റ്‌ ബോക്സ്‌  ബ്ലോഗില്‍ നല്‍കിയിട്ടുള്ള പലര്‍ക്കും കിട്ടുന്ന  ഒരു വാണിംഗ് മെസ്സേജ് ആണ് താഴെ കാണുന്നത് . 



അത് പരിഹരിക്കുവാന്‍  താഴെ കാണുന്ന പ്രകാരമുള്ള സെറ്റിംഗ്സ് ചെയ്‌താല്‍ മതിയാവും .

ആദ്യമായി  http://developers.facebook.com  എന്ന പേജില്‍  സൈന്‍ ഇന്‍ ചെയ്യുക








 .



ഇടതു ഭാഗത്ത്‌ നിന്നും  ഫേസ് ബുക്ക്‌ കമന്റ്‌  ബോക്സ്‌ നു വേണ്ടി നമ്മള്‍ ക്രിയേറ്റ് ചെയ്ത ചെയ്ത  അപ്ലികേഷന്‍ സെലക്ട്‌ ചെയ്യുക (ചിത്രത്തിലേത് പോലെ )

അതിന്റെ വലതു ഭാഗത്തായി കാണുന്ന "Edit Settings " ക്ലിക്ക് ചെയ്തു നമ്മള്‍ നല്‍കിയിട്ടുള്ള ബ്ലോഗ്‌ അഡ്രെസ്സ് തിരുത്തി   നല്‍കുക 








   ഉദാഹരണത്തിന്   http://malayalambloghelp.blogspot.com/
http://malayalambloghelp.blogspot.in/  എന്നാക്കി നല്‍കുന്നതോടൊപ്പം

App Domain:blogspot.com  എന്നത്     blogspot.in  ആക്കി തിരുത്തുക 

Save Changes ക്ലിക്ക് ചെയ്യുക .ശേഷംഫേസ് ബുക്ക്‌ കമന്റ്‌ ബോക്സ്‌   പരിശോധിക്കുക .


മറ്റെന്തെങ്കിലും പ്രശ്നമാണെങ്കില്‍ അത് പരിശോധിക്കുവാന്‍ ബ്ലോഗ്‌ ലിങ്ക് ഇവിടെ 
(Debugger)ടെസ്റ്റ്‌ ചെയ്യുക   

ബ്ലോഗ്ഗര്‍ ഡാഷ് ബോര്‍ഡ്‌ -പുതിയതും, പഴയതും

ബ്ലോഗ്‌ എഴുതുന്ന പലര്‍ക്കും  ബ്ലോഗ്ഗെരില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ പ്രശന്മുണ്ടാക്കുന്നു . പഴയ ബ്ലോഗ്ഗര്‍ ഡാഷ് ബോര്‍ഡ്‌ അടിസ്ഥാനമാക്കിയാണ് അധിക ബ്ലോഗ്‌ ടുടോരിയലുകളും എഴുതപ്പെട്ടിട്ടുള്ളത് . എന്നാല്‍   ഡാഷ് ബോര്‍ഡ്‌ അടിസ്ഥാനമാക്കിയ  ടുടോരിയാല്‍  വായിച്ചു ബ്ലോഗ്ഗെരിന്റെ പുതിയ ഡാഷ്  ബോര്‍ഡില്‍  പ്രവേശിക്കുമ്പോള്‍ ഒന്നും മനസ്സിലാകാത്ത അവസ്ഥ വരുന്നു . 

 പഴയ ബ്ലോഗ്ഗര്‍ ഡാഷ് ബോര്‍ഡ്‌ ഉപയോഗിക്കുന്നവര്‍ ബ്ലോഗ്ഗെരിന്റെ  അറിയിപ്പ് പ്രകാരമാണ് പുതിയതിലേക്ക് മാറുന്നത് .(ഇഷ്ടമായിട്ടല്ല എന്താണ് സംഭവം എന്നറിയുവാനാണ് ഈ മാറ്റം ).







അതോടെ ബ്ലോഗ്ഗെരില്‍ സൈന്‍ ഇന്‍ ചെയ്യുമ്പോള്‍ പുതിയ ഡാഷ് ബോര്‍ഡാണ് പിന്നീട് തുറക്കപ്പെടുക .
 പഴയതിലേക്ക് മാറുവാന്‍ പുതിയ ഡാഷ് ബോര്‍ഡില്‍ ഓപ്ഷന്‍ ഉണ്ട് .

താഴെ ചിത്രത്തില്‍ കാണുന്നത് പോലെ  രണ്ടു ക്ലിക്കുകള്‍ വഴി പഴയ ഡാഷ് ബോര്‍ഡില്‍ പോകാം .




ഇനി മുതല്‍ പഴയ ഡാഷ് ബോര്‍ഡിനെ ആസ്പദിച്ചു എഴുതണമോ , അതോ പുതിയ ഡാഷ് ബോര്‍ഡിനെ ആസ്പദിച്ചു എഴുതണമോ എന്ന ആശയ കുഴപ്പം മാത്രം ബാക്കി ..:)

ബ്ലോഗ്ഗര്‍ മാറ്റം ഡൊമൈന്‍ നെയിമിലും



ബ്ലോഗ്ഗര്‍ ബ്ലോഗുകളുടെ ഡൊമൈന്‍ നെയിം   ജനുവരി 31 നു  ശേഷം   ഇന്ത്യയില്‍ മാത്രം http://yourname.blogspot.com എന്നത്  http://yourname.blogspot.in  എന്നായി മാറുന്നതായി എല്ലാവര്ക്കും തന്നെ അനുഭവപ്പെടുന്നു .ഇത് സംപന്ധമായി ഗൂഗിള്‍ വിശദമായ   യാതൊരു അറിയിപ്പും  നല്‍കിയിട്ടില്ല ..( ഇവിടെ ചെറുതായൊരു അറിയിപ്പ് മാത്രം കാണാം . ) 

ഇത്  ബ്ലോഗുകളെ തരം തിരിക്കുന്നതിന്റെ ഭാഗമായി കാണാം .  ബ്ലോഗുകളുടെ ഉള്ളടക്കങ്ങള്‍ സമ്പന്ധിച്ച്‌ വിവിധ രാജ്യങ്ങളുടെ നിയമങ്ങളും നിബന്ധനകളും തലവേദന ആകുന്ന സ്ഥിതിക്ക്  ഇന്ത്യയില്‍  നിന്നുള്ള ബ്ലോഗുകളെ  blogspot.in  എന്ന ഡൊമൈനില്‍ ആക്കി തരം തിരിക്കുന്നത്   ഗൂഗിളിനു പണി എളുപ്പമാക്കും എന്ന് കരുതാം .

ഇന്ത്യയില്‍  നിന്നും ഒരാള്‍ http://malayalambloghelp.blogspot.com  എന്ന അഡ്രസ്‌ വഴി ബ്ലോഗ്‌ തുറന്നാല്‍ അത് http://malayalambloghelp.blogspot.in എന്ന യു ആര്‍ എല്‍ ആയി  redirect ചെയ്യപ്പെടുന്നു .  അപ്പോള്‍ രണ്ടു യു ആര്‍ എല്‍ ഉപയോഗിച്ചും ഇന്ത്യയില്‍ നിന്നും ബ്ലോഗ്‌ തുറക്കാം .

(ഇന്ത്യക്ക് പുറത്ത് നിന്നും ഒരാള്‍ http://malayalambloghelp.blogspot.in എന്ന  യു ആര്‍ എല്‍ ഉപയോഗിച്ചാല്‍ ബ്ലോഗ്‌ തുറക്കുകയില്ല എന്നും  കേള്‍ക്കുന്നു . )

തുടര്‍ച്ചയായി ബ്ലോഗ്ഗെരില്‍ വരുന്ന ഇത്തരം മാറ്റങ്ങള്‍  ഉപയോക്താക്കല്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല . ഇപ്പോള്‍ തന്നെ ഫേസ് ബുക്ക്‌ ലൈക്‌  കല്‍ പലര്‍ക്കും കാര്യമായി തന്നെ നഷ്ട്ടപ്പെട്ടിരിക്കുന്നു  . പലയിടങ്ങളിലും നല്‍കപ്പെട്ടിരിക്കുന്ന ലിങ്കുകളുടെ അവസ്ഥ എന്താകുമെന്നു കാത്തിരുന്നു അറിയേണ്ടിയിരിക്കുന്നു .. പഴയ ബ്ലോഗ്‌ ടുടോരിയലുകള്‍ മാറ്റി എഴുതേണ്ട അവസ്ഥയാണ് . ബ്ലോഗ്ഗര്‍ ഡാഷ് ബോര്‍ഡില്‍ പലര്‍ക്കും പഴയ ഡാഷ് ബോര്‍ഡ്‌ കിട്ടുന്നില്ല . 


Disqus കമന്റ്‌  സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക്  കമന്റ്സ് കിട്ടുന്നില്ല എന്ന് പരാതി ഉയരുന്നുണ്ട് .

alexa റാങ്കിംഗ് പ്രശ്നത്തിലായവരും ഉണ്ട് .(പുതിയ ഡൊമൈന്‍ ,പുതിയ സൈറ്റ് ആയി മാത്രമേ alexa സ്വീകരിക്കുന്നുള്ളൂ ..
)

ഗൂഗിള്‍ അല്ലാത്ത സെര്‍ച്ച്‌ എന്‍ജിനുകള്‍ക്ക്  ഈ ഡൊമൈന്‍ മാറ്റം മൂലം ചില പ്രശ്നങ്ങള്‍ ഉണ്ടാകും എന്നും അഭിപ്രായങ്ങള്‍ ഉണ്ട് .

പരിഹാരം ?!!!



നിലവിലുള്ള http://malayalambloghelp.blogspot.com  എന്നതിന്റെ കൂടെ '  /ncr  'എന്ന് കൂടി ചേര്‍ത്ത് എന്ന് മറ്റിടങ്ങളിലേക്ക് ഷെയര്‍   ചെയ്‌താല്‍  റീ-ഡയറക്റ്റ്  ചെയ്യപ്പെടില്ല . 



മറ്റൊന്ന്  നമ്മുടെ  ടെമ്പ്ലേറ്റ് ഇല്‍  



all-head-content "/> 

എന്ന കോഡ് കണ്ടു പിടിക്കുക 

അതിന്റെ തൊട്ടു   താഴെ താഴെ കാണുന്ന കോഡ് നല്‍കി  Save Template ക്ലിക്ക്  ചെയ്യുക..  


<link expr:href='data:blog.canonicalUrl' rel='canonical'/>



(ഇത് ഒരു വിദ്യ മാത്രമാണ്, ശാശ്വതമായ പരിഹാരമല്ല .)

നമ്മുടെ  ബ്ലോഗുകള്‍  സ്വന്തം  ഡൊമൈന്‍  നെയിം നല്‍കി രക്ഷിച്ചാലും പഴയ യു ആര്‍ എല്ലുകള്‍ വഴി നേടിയവയൊക്കെ തിരിച്ചു കിട്ടില്ല എന്നത്  നമ്മള്‍ ഉള്‍ക്കൊണ്ടേ തീരൂ . ഈ മാറ്റങ്ങള്‍ വഴി നഷ്ടമായവ  പുല്ലാണ് എന്ന് പറയുവാന്‍ നമുക്ക് സാധിക്കട്ടെ .  നമ്മുടെ മനസ്സിലെ ആശയങ്ങള്‍ പങ്കു വെക്കുവാന്‍ ഇപ്പോഴും ബ്ലോഗ്ഗര്‍ സൌജന്യ സേവനം തന്നെ എന്ന് കരുതി ആശ്വസിച്ചു അടുത്ത പോസ്റ്റിലേക്ക് സൈന്‍ ഇന്‍ ചെയ്യുക . 

ആശംസകള്‍  :)

ബ്ലോഗ്‌ പോസ്റ്റിലെ ചിത്രങ്ങളുടെ വീതി ക്ളിപ്തപ്പെടുത്താം



ചിത്രത്തില്‍ കാണുന്നത് പോലെ 
നമ്മുടെ ബ്ലോഗ്‌ പോസ്റ്റുകളില്‍ പോസ്റ്റ്‌ ചെയ്യുന്ന ചിത്രങ്ങള്‍ അവയുടെ വീതി കൂടുതലായതിനാല്‍ പോസ്റ്റ്‌ ഏരിയ യുടെ പുറത്തേക്ക്  പോകുന്നത്  കാഴ്ചക്ക് അഭംഗിയാണ് . വളരെ ചെറിയ ഒരു  എഡിറ്റിംഗ് വഴി ഈ പ്രശ്നം പരിഹരിക്കാം .

ആദ്യം     blogger.com ഇല്‍ sign in ചെയ്യുക



 ശേഷം    ബ്ലോഗിന്റെ template എന്ന  ഭാഗത്ത്‌  ക്ലിക്ക്  ചെയ്യുക . 


അപ്പോള്‍ വരുന്ന പേജില്‍ കാണുന്ന  Edit  html   ക്ലിക്ക് ചെയ്യുക.
താഴെ ചിത്രങ്ങളില്‍ കാണുന്നത് പോലെ  മുന്നോട്ടു പോകുക 





.post img
 എന്ന  കോഡ് കണ്ടു  പിടിച്ച  ശേഷം അതിന്റെ തൊട്ടു ചേര്‍ന്ന്  ചിത്രത്തില്‍ കാണുന്നത് പോലെ   താഴെ കൊടുത്തിരിക്കുന്ന കോഡ് ചേര്‍ക്കുക .
( കീ ബോര്‍ഡില്‍  'Ctrl+f '  എന്നീ കീകള്‍ ഒരുമിച്ചു അമര്‍ത്തുക .അപ്പോള്‍ വരുന്ന സെര്‍ച്ച്‌  ബോക്സില്‍ സെര്‍ച്ച്‌  ചെയ്യുക    ).


max-width: 560px;




ചിത്രം കാണുക .

ശേഷം Save Template ക്ലിക്ക്  ചെയ്യുക..

ഇപ്പോള്‍  കാര്യം ശരിയായി ...:)

വീതി (width)കണ്ടു പിടിക്കുവാന്‍ 


നമ്മുടെ  ബ്ലോഗിന്റെ പോസ്റ്റ്‌ ഏരിയ ക്ക് അനുയോജ്യമായ വിധത്തില്‍ 560px  എന്ന സംഖ്യ  മാറ്റി നല്‍കാം ...

അതിനായി  
 .post 
എന്ന കോഡ് കണ്ടു പിടിച്ചു അവിടെ എത്രയാണ് പോസ്റ്റ്‌ ഏരിയ യുടെ വീതി എന്ന് മനസ്സിലാക്കുക . അതില്‍ നിന്നും കുറഞ്ഞത്‌  ഒരു 10px എങ്കിലും കുറച്ചു കൊടുത്താല്‍ മതിയാവും . (ചിത്രം കാണുക )
(ഇവിടെ പോസ്റ്റ്‌ ഏരിയ 583px  ആണ് .അത്  കൊണ്ടാണ് ചിത്രത്തിന്റെ വീതി 560px  എന്ന്  മുകളില്‍  കുറച്ചു കൊടുത്തത് )


ഇപ്പോള്‍ ബ്ലോഗിലെ ചിത്രം ഇത് പോലെ കാണാം ...



ബ്ലോഗ്ഗെരില്‍ കമന്റ്‌ സംവിധാനത്തില്‍ മാറ്റം :Threaded Comment Replies

കഴിഞ്ഞ കുറെ ദിവസങ്ങളായി ബ്ലോഗ്‌ ലോകത്ത് ചര്‍ച്ചയായ ഒരു വിഷയമാണ്  മറ്റു പ്രധാന കമന്റ്‌  സംവിധാനങ്ങളെ പോലെ(facebook ,disqus, etc..)  ബ്ലോഗ്ഗെരിലും   ഒരാളുടെ കമന്റിനുള്ള മറുപടി  അതേ  കമന്റിന്റെ തൊട്ടു താഴെ തന്നെ കാണിക്കുന്ന സംവിധാനം വരുന്നു എന്നത് .
അത് ബ്ലോഗ്ഗര്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു  .
ഈ കമന്റ്‌ സിസ്റ്റം വളരെ ഗുണപ്രദമാണ് .കാരണം നമ്മള്‍ ഒരു ബ്ലോഗില്‍ കമന്റ്‌ ചെയ്‌താല്‍ അതിനുള്ള മറുപടി എവിടെ എന്ന്  കൂടുതല്‍ അന്വേഷിക്കേണ്ടതില്ല .മുഴുവന്‍ കംമെന്റ്കളും വായിച്ചു സമയം പാഴാക്കെണ്ടതില്ല  നമ്മുടെ കമന്റിനുള്ള മറുപടി നമ്മുടെ കമന്റിന്റെ തൊട്ടു താഴെ തന്നെ ഈ പുതിയ സംവിധാനം വഴി കാണുവാന്‍ കഴിയും .അവിടെ തന്നെ നമുക്ക് മറുപടിയും നല്‍കാം .വീണ്ടും നമുക്കുള്ള മറുപടി അതിന്റെ താഴെ കാണാം .
അങ്ങനെ ബ്ലോഗ്‌ എഴുത്തുകാരനും നമ്മളും നേരിട്ട് ഇടപെടുന്ന ഒരു പ്രത്യേക രീതി ഈ സംവിധാനം വഴി ഉണ്ടാകുന്നു  .(ചിത്രം കാണുക )


ഈ സംവിധാനം നമ്മുടെ ബ്ലോഗില്‍ ചേര്‍ക്കുവാന്‍ താഴെ കാണുന്ന രീതിയില്‍ സെറ്റിംഗ്സ് ചെയ്യുക

.Go to your blogger dashbord -> settings > Comments > Comment Form Placement > Tick "Embedded below post"

ശേഷം    Save settings ക്ലിക്ക് ചെയ്യുക


Got to settings > Site feed > Allow Blog Feeds > From the drop down menu choose " Full

ശേഷം   Save settings ക്ലിക്ക് ചെയ്യുക .






ചിത്രങ്ങളും കാണുക








പ്രിയ വായനക്കാര്‍ ക്ഷമിക്കുക .  
സംശയങ്ങള്‍ക്കുള്ള മറുപടികളാണ് പുതിയ പോസ്റ്റുകള്‍  അധികവും .
മുല്ലപ്പെരിയാര്‍ എന്ന ജല ബോംബ്‌ തലയ്ക്കു മുകളില്‍ നില്‍ക്കുമ്പോള്‍ ,
ചെറു ഭൂചലനങ്ങള്‍ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുമ്പോള്‍ ,
 ജനങ്ങളുടെ  സുരക്ഷയെ കുറിച്ച് ഭരണകൂടം തന്നെ ആശങ്കപ്പെട്ടു പ്രക്ഷോഭത്തിനു ഇറങ്ങുമ്പോള്‍
ഒരു പുതിയ പോസ്റ്റ്‌ ഇടുവാനുള്ള മാനസികാവസ്ഥയിളല്ല.

പുതിയ പോസ്റ്റ്‌ ഇ മെയില്‍ വഴി ലഭിക്കുവാന്‍  ദയവായി  ഇമെയില്‍  വഴി ചെയ്യുക . 
നന്ദി എല്ലാ പിന്തുനകള്‍ക്കും.

മുല്ലപ്പെരിയാര്‍ : ജനങ്ങളുടെ ഭീതി അകറ്റുവാന്‍ ഭരണ കൂടങ്ങള്‍ തയ്യാറാവുക



നാട്ടിലെ കുഞ്ഞുങ്ങള്‍ പോലും ഇപ്പോള്‍ ഡാം പൊട്ടുന്ന കാര്യമാണ് ചര്‍ച്ച ചെയ്യുന്നത് . 
മുല്ലപ്പെരിയാറിനെ കുറിച്ച് നമ്മുടെ ദൃശ്യ മാദ്ധ്യമങ്ങളിലൂടെയും പൊതു സമൂഹത്തിന്റെ വാക്കുകളിലൂടെയും ഉയരുന്ന ഭയാശങ്കകള്‍ നീക്കി, ജനങ്ങളുടെ സുരക്ഷിതമായ ജീവിതം ഉറപ്പു വരുത്തുന്നതിനായി രാജ്യത്തെ   ഭരണ കര്‍ത്താക്കള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് .

ഈ ഭീതി നാട്ടിലുണ്ടാക്കാവുന്ന കുഴപ്പങ്ങള്‍ മാനിച്ചു ഇത് മലയാളി -തമിഴന്‍ പ്രശ്നമായി കാണാതെ ഇന്ത്യയിലെ ജനങ്ങളുടെ ജീവനെ ബാധിക്കുന്ന പ്രശ്നമായി കാണുവാന്‍ പൊതു സമൂഹവും തയ്യാറാവണം എന്നും അഭ്യര്‍ത്ഥിക്കുകയാണ് . 

ഡാമിന്റെ അവസ്ഥ എന്തായാലും ഒരു ഭൂചലനം അത് തങ്ങളുടെ ജീവനെടുക്കും എന്ന ഭീതിയിലാണ് നാട്ടില്‍ ജനങ്ങള്‍ എന്നതില്‍ സംശയമില്ല .അത് ഭരണ കര്‍ത്താക്കള്‍ ഗൌരവത്തില്‍ എടുക്കണം എന്നും അഭ്യര്‍ത്ഥിക്കുന്നു..

ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ നിന്നും 
നൗഷാദ് വടക്കേല്‍

.ആശങ്കകള്‍ മൂലം ഈ ബ്ലോഗില്‍  പുതിയ പോസ്റ്റുകള്‍ വൈകും എന്നറിയിക്കട്ടെ

blogger dash board, part-2 SETTINGS


ഇപ്പോള്‍ ഗൂഗിള്‍+ ലും പേജ് തുടങ്ങാം


പ്രൊഫൈല്‍ പേജിനു പുറമേ   ഫാന്‍ പേജുകളും ,ഗ്രൂപ്പുകളുമോക്കെയാണ്    ഫേസ് ബുക്കിന്റെ ആകര്‍ഷണം .ഇപ്പോള്‍ ഗൂഗിള്‍+ ലും പേജ് തുടങ്ങാം .

ഇവിടെ ക്ലിക്ക് ചെയ്തു പേജ് തുടങ്ങാം ...

നമ്മുടെ  ഗൂഗിള്‍ + പ്രൊഫൈലില്‍  പേജിലേക്കുള്ള ലിങ്ക് നല്‍കപ്പെടും (ചിത്രം കാണുക )


(ഇത് നമ്മുടെ തന്നെ മറ്റൊരു ഗൂഗിള്‍+ പ്രൊഫൈല്‍ ആയി മാത്രമേ അനുഭവപ്പെടുന്നുള്ളൂ )

ഇപ്പോള്‍ ഗൂഗിള്‍+ ലും പേജ് തുടങ്ങാം


പ്രൊഫൈല്‍ പേജിനു പുറമേ   ഫാന്‍ പേജുകളും ,ഗ്രൂപ്പുകളുമോക്കെയാണ്    ഫേസ് ബുക്കിന്റെ ആകര്‍ഷണം .ഇപ്പോള്‍ ഗൂഗിള്‍+ ലും പേജ് തുടങ്ങാം .

ഇവിടെ ക്ലിക്ക് ചെയ്തു  ഗൂഗിള്‍+ പേജ് തുടങ്ങാം ...

പേജ്  creat  ചെയ്തു കഴിയുമ്പോള്‍ നമ്മുടെ ഗൂഗിള്‍+ പ്രൊഫൈലില്‍ (ചിത്രം   കാണുക )അത് കാണുവാന്‍ കഴിയും
(ഇത് നമ്മുടെ തന്നെ മറ്റൊരു ഗൂഗിള്‍+ പ്രൊഫൈല്‍ ആയി മാത്രമേ അനുഭവപ്പെടുന്നുള്ളൂ )

new post

blogger dash board, part-1

 ബ്ലോഗ്‌ എഴുതുന്നവര്‍ക്ക് വളരെ സൌകര്യ  പ്രദവും  സൌജന്യവുമായ സേവനമാണ് ബ്ലോഗ്ഗര്‍ .

രണ്ടു രീതിയില്‍ ബ്ലോഗ്ഗെറില്‍ പ്രവേശിക്കാം .

blogger .com എന്ന  പഴയ  വഴിയിലൂടെയും  blogger in draft എന്ന പുതിയ   വഴിയിലൂടെയും .
 
blogger.com വഴി  ലോഗ്  ഇന്‍  ചെയ്യുന്നതാണ്  കൂടുതല്‍  എളുപ്പമായി  തോന്നുന്നത്  .
അത്  കൊണ്ട്  blogger.com വഴി  ലോഗിന്‍  ചെയ്തു  പോസ്റ്റ്‌  എഴുതുന്നതിനു  ഉപകാരപ്രദമാകും  എന്ന്  കരുതുന്ന  ചില  വിവരങ്ങള്‍  താഴെ  കൊടുക്കുന്നു  .

പ്രധാനമായും  മൂന്നു  കാര്യങ്ങള്‍  ഉപയോഗപ്പെടുത്തുവാനാണ്   ഒരു  പുതിയ ബ്ലോഗ്ഗര്‍    ശ്രദ്ധിക്കേണ്ടത് 

അവ  താഴെ  കാണുന്ന  ചിത്രത്തില്‍  കൊടുത്തിരിക്കുന്നു  .



1. post editor

blogger.com വഴി  ലോഗ്  ഇന്‍  ചെയ്തു  പോസ്റ്റ്‌ എഴുതുമ്പോള്‍(NEW POST)
  post editor സജ്ജീകരിച്ചിരിക്കുന്ന  വിധമാണ്  താഴെ  കൊടുത്തിട്ടുള്ളത്  .




settings ,design എന്നിവയെ കുറിച്ച്  അടുത്ത പോസ്റ്റില്‍ വായിക്കാം  ..:)

ബ്ലോഗില്‍ 'back to top' ബട്ടണ്‍



ബ്ലോഗ്‌ വായനക്കാര്‍ക്ക് വളരെ എളുപ്പത്തില്‍  ബ്ലോഗിന്റെ താഴത്തെ ഭാഗത്ത്‌ നിന്നും മുകളിലേക്ക് വരുവാന്‍ സഹായകമായ  back to top ബട്ടണ്‍  ബ്ലോഗില്‍ വളരെ എളുപ്പത്തില്‍  ചേര്‍ക്കാം .

ആദ്യം     blogger.com ഇല്‍ sign in ചെയ്യുക

 ശേഷം    ബ്ലോഗിന്റെ Design എന്ന  ഭാഗത്ത്‌  ക്ലിക്ക്  ചെയ്യുക . അപ്പോള്‍ വരുന്ന പേജില്‍ കാണുന്ന  Edit  html   ക്ലിക്ക് ചെയ്യുക. 

<div id='footer'>

 എന്ന  കോഡ് കണ്ടു  പിടിച്ച  ശേഷം അതിന്റെ തൊട്ടു താഴെയായി  താഴെ കൊടുത്തിരിക്കുന്ന കോഡ് ചേര്‍ക്കുക .( കീ ബോര്‍ഡില്‍  'Ctrl+f '  എന്നീ കീകള്‍ ഒരുമിച്ചു അമര്‍ത്തുക .അപ്പോള്‍ വരുന്ന സെര്‍ച്ച്‌  ബോക്സില്‍ സെര്‍ച്ച്‌  ചെയ്യുക    ).

 ((((( ഈ കോഡ്   കിട്ടിയില്ലെങ്കില്‍ </body> എന്ന കോഡ് കണ്ടു പിടിച്ച ശേഷം  അതിന്റെ
തൊട്ടു   മുകളില്‍ താഴെ കൊടുത്തിരിക്കുന്ന കോഡ് ചേര്‍ക്കുക ..))))

<!--BACK2TOP-IMAGE-STARTS--><a alt='Back to Top' href='#' style='display:scroll;position:fixed;bottom:15px;right:10px;' title='Back to Top'><img border='0' height='40' src='https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi85psPLQJZU3kbZAMdlYfd-KTh48rxwGVPuhl3WHX5401SDN80vC0O7PTKyFr8PEknbqIDLU8xdDICVnTijc2nYMsgXxNGxqJ0U1kP733TZdDh6YhnSfOpYcQSjxFUXGUFzaOQPVlthZ2V/s200/arrow%20up%20green.png' width='35'/></a><!--BACK2TOP-IMAGE-STOPS-->

ശേഷം Save Template ക്ലിക്ക്  ചെയ്യുക..

  ചുവന്ന  കളറില്‍ കൊടുത്തിട്ടുള്ള ചിത്രത്തിന്റെ ലിങ്ക് മാറ്റി നമുക്ക് ഇഷ്ടമുള്ള ചിത്രത്തിന്റെ   ലിങ്ക് ഉപയോഗിക്കാം.

Test Footer 2

 

Followers

Powered by Blogger.