ചിത്രത്തില്‍ കാണുന്നത് പോലെ
നമ്മുടെ ബ്ലോഗ് പോസ്റ്റുകളില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ അവയുടെ വീതി കൂടുതലായതിനാല്‍ പോസ്റ്റ് ഏരിയ യുടെ പുറത്തേക്ക് പോകുന്നത് കാഴ്ചക്ക് അഭംഗിയാണ് . വളരെ ചെറിയ ഒരു എഡിറ്റിംഗ് വഴി ഈ പ്രശ്നം പരിഹരിക്കാം .
ശേഷം ബ്ലോഗിന്റെ template എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക .
അപ്പോള്‍ വരുന്ന പേജില്‍ കാണുന്ന Edit html ക്ലിക്ക് ചെയ്യുക.
താഴെ ചിത്രങ്ങളില്‍ കാണുന്നത് പോലെ മുന്നോട്ടു പോകുക
.post img
എന്ന കോഡ് കണ്ടു പിടിച്ച ശേഷം അതിന്റെ തൊട്ടു ചേര്‍ന്ന് ചിത്രത്തില്‍ കാണുന്നത് പോലെ താഴെ കൊടുത്തിരിക്കുന്ന കോഡ് ചേര്‍ക്കുക .
( കീ ബോര്‍ഡില്‍ 'Ctrl+f ' എന്നീ കീകള്‍ ഒരുമിച്ചു അമര്‍ത്തുക .അപ്പോള്‍ വരുന്ന സെര്‍ച്ച് ബോക്സില്‍ സെര്‍ച്ച് ചെയ്യുക ).
max-width: 560px;
ചിത്രം കാണുക .
ശേഷം Save Template ക്ലിക്ക് ചെയ്യുക..
ഇപ്പോള്‍ കാര്യം ശരിയായി ...:)
വീതി (width)കണ്ടു പിടിക്കുവാന്‍
നമ്മുടെ ബ്ലോഗിന്റെ പോസ്റ്റ് ഏരിയ ക്ക് അനുയോജ്യമായ വിധത്തില്‍ 560px എന്ന സംഖ്യ മാറ്റി നല്‍കാം ...
അതിനായി
.post
എന്ന കോഡ് കണ്ടു പിടിച്ചു അവിടെ എത്രയാണ് പോസ്റ്റ് ഏരിയ യുടെ വീതി എന്ന് മനസ്സിലാക്കുക . അതില്‍ നിന്നും കുറഞ്ഞത് ഒരു 10px എങ്കിലും കുറച്ചു കൊടുത്താല്‍ മതിയാവും . (ചിത്രം കാണുക )
(ഇവിടെ പോസ്റ്റ് ഏരിയ 583px ആണ് .അത് കൊണ്ടാണ് ചിത്രത്തിന്റെ വീതി 560px എന്ന് മുകളില്‍ കുറച്ചു കൊടുത്തത് )
ഇപ്പോള്‍ ബ്ലോഗിലെ ചിത്രം ഇത് പോലെ കാണാം ...